PRESS RELEASE
ആലപ്പുഴ : മുല്ലപെരിയാര്‍ വിഷയത്തിന് തിരികൊളുത്തിയ തോക്ക് സ്വാമി ഒടുവില്‍ രംഗത്ത്. 2006ല്‍ സുര്യ ടിവിയിലെ അനില്‍ നമ്പ്യാരോടാണ് ആദ്യമായി മുല്ലപെരിയാറില്‍ വിള്ളല്‍ ഉണ്ടെന്നും ഡാം തകര്‍ന്നാല്‍ ലക്ഷകണക്കിന് ജീവന്‍ അപഹരിക്കപ്പെടുമെന്നുള്ള വാര്‍ത്ത ചര്‍ച്ചാവേളയില്‍ അറിയിച്ചത്. ഇതേ വിഷയം 2007ലും ഗണേശോത്സവ പരിപാടിയുടെ ഭാഗമായി കണ്ണൂരില്‍ എത്തിയ സ്വാമിയും സംഘവും മലയാള മനോരമ ചാനലിനും നല്‍കിയിരുന്നു. അതേസമയം തോക്ക് വിവാദം ഉണ്ടായതിനു ശേഷം ഇതുപോലുള്ള ജനരക്ഷ പ്രവചങ്ങളൊന്നും സ്വാമിയുടെ ഭാഗത്ത് നിന്നും കണ്ടില്ല.
ലോകത്തെ ഏറ്റവും വല്യ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫേസ് ബുക്കിലെ സമൂഹത്തിനു നന്മ വരണമെന്ന് ആഗ്രഹിക്കുന്ന ആയിരക്കണക്കിന് ആളുകളുടെ അഭ്യര്‍ത്ഥന പ്രകാരമാണ് കടുത്ത നെഞ്ച് വേദനയും പനിയും വകവെക്കാതെ നേതാകള്‍ക്ക് നല്ല ചിന്ത വരുവാനും മുല്ലപെരിയാറിനു വേണ്ടി ഉചിതമായ നടപടി സ്വീകരിക്കാനുമായി ആലപ്പുഴ കടല്‍ തീരത്ത് തോട്ട്സ്സ് ടുസ്ട്ടിംഗ് മെഡിറ്റെഷന്‍ സംഘടിപ്പിച്ചത്. ഭീ കരവാദം പലതരത്തില്‍ നടത്താം അല്ലെങ്കില്‍ അതിന് ഒത്താശ ചെയ്തുകൊടുക്കലുമാകാം എന്തായാലും ശത്രുവിന്റെ ലക്ഷ്യം സാധുവിന്റെ മരണം മാത്രമാണ്. ഇന്ന് ലോകത്തില്‍ ജനത്തെ കൊന്നു ആനന്ദിക്കുന്ന ഒരു കൂട്ടം ഭീകര സംഘടനകള്‍ വിദേശത്തും സ്വദേശത്തും ധാരാളം ഉണ്ട്. അത്തരക്കാരെ സഹായിക്കാനാണോ ഈ വീഴ്ച ? സഹായം രണ്ടു തരത്തിലുമാവാം ഒന്ന് ഡാം പണിയാതെ ഇരുന്നാല്‍ സ്വയം ഡാം തകര്‍ന്നു ജനം തകരും അല്ലെങ്കില്‍, സുരക്ഷ യില്ലാത്ത നമ്മുടെ ഡാമിനുള്ളില്‍ ഒരു ബോമ്പ് പൊട്ടിച്ചാല്‍ മതി.
ഈ വിഷയത്തില്‍ കേരളവും തമിഴ്‌നാടും തമ്മില്‍ തല്ലാന്‍ ഇടവരുത്തരുത് ഈശ്വരന്‍ കനിഞ്ഞു നല്‍കിയ ജലം പ്രക്രതിയുടെ വരധാനമാണ് അതില്‍ ആര്‍ക്കും അവകാശം പറയാന്‍ അധികാരമില്ല എന്നാല്‍ പോലും നമ്മുടെ സര്‍ക്കാര്‍ തമിഴ് മക്കള്‍ക്ക് നല്‍കുന്ന ജലത്തിന് ഒരു വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ല. കടും പിടുത്തം ഒന്നിനും പരിഹാരമല്ല വാശി നാശമായി തീരാതെ ജനരക്ഷക്കായി ഒന്നിക്കാന്‍ ഡോ ജയലളിത തയ്യാറാവണം. ഇരു സംസ്ഥാനങ്ങളും ഇതേ ചൊല്ലി വേര്‍പിരിയാന്‍ ഇടവരുത്തരുത്.
ജനങ്ങളെ പ്രശോബങ്ങളില്‍ ഇറക്കി വിട്ട് ഇരുക്കൂട്ടരും ശത്രുക്കളാവാതെ രാഷ്ട്രീയമായി തന്നെ ഇതിന് ഉടന്‍ പരിഹാരം കണ്ടെത്തേണ്ടതാണ്. ഒരാള്‍ക്ക് അത്യാഹിതം സംഭവിച്ചാല്‍ കേന്ദ്രത്തോട് അനുമതി വാങ്ങീട്ട് രക്തദാനം നല്‍ക്കാം എന്ന നിലപാട് ശരിയാണോ ? സാമൂഹിയ പ്രതിബന്തതയുള്ള വിഷയത്തില്‍ എല്ലാ ജനങ്ങളും രാഷ്ട്രീയവും മതവും നോക്കാതെ ഒറ്റകെട്ടായി ജനരക്ഷക്കായി അണിചേരണമെന്നും സ്വാമി കൂട്ടിചേര്‍ത്തു.