Thursday, November 10, 2011

തേങ്ങ കഞ്ഞി


ഉണ്ടാക്കാന്‍ വളരെ എളുപ്പവും കഴിക്കാന്‍ നല്ല സ്വാദും.


ഒരു ഗ്ലാസ്‌ അരിയെടുക്കുക. (ഒരു രൂപക്ക് സര്‍ക്കാര്‍ തരുന്ന കൂതറ അരിയല്ല ; നല്ല അരി )
അരി തിളപ്പിച്ച്‌ വേവിക്കുക.
നമ്മള്‍ സാധാ മലയാളികള്‍ ഇതിനെ കഞ്ഞി എന്ന് പറയും !

ദേഷ്യം വരുമ്പോള്‍ നമ്മള്‍ പറയുന്ന ആ സാധനം എടുക്കുക അതായത് തേങ്ങ.
തേങ്ങയുടെ ഒരു മുറി ചെരണ്ടി അതില്‍ ഇടുക ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക.
ഇതു ഒരു പാത്രത്തില്‍ മാറ്റി വെക്കുക.

ഉരുളന്‍ കിഴങ്ങ് എടുക്കുക തോലികളയുക (തോലിക്കുക എന്ന് പറയും ; കാശില്ലെങ്കില്‍ !)

രാഷ്ട്രീയക്കാരെ മനസ്സില്‍ വിചാരിച്ച് അതിനെ മുറിക്കുക. (ചോര പ്രതീക്ഷിക്കരുത് )

ഉമ്മന്‍ ചാണ്ടിയെ ഓര്‍ത്തു അല്‍പ്പം പമോയില്‍ ഒഴിക്കുക. (അതി വേഗം ഒഴിക്കരുത് !!! ഒഴിച്ചാല്‍ ബഹുദൂരം.....???)

അച്ചുമാമ്മയെ ഓര്‍ത്ത് അല്‍പ്പം കടുക് ഇടുക. (അല്‍പ്പം അകലം പാലിക്കുക അല്ലെങ്കില്‍ പൊട്ടി തെറിച്ച് മനസമാധാനം നഷ്ടപ്പെടും)

ജനത്തിന്റെ കഷ്ട്ടപാട് ഓര്‍ത്ത് കുറച്ച് കറിവേപ്പിലയും കൂടി ചേര്‍ക്കുക. (വോട്ടു വാങ്ങിയ സ്ഥാനാര്‍ത്തിയെ ഓര്‍ക്കരുത് തിരിഞ്ഞു പോലും നോക്കില്ല )

നഷ്ട്ടപ്പെട്ട കാമുകനെയോ കാമുകിയെയോ ഓര്‍ത്തു അല്‍പ്പം മല്ലി പൊടി ഇടുക. (അല്ലെങ്കില്‍ അവിശ്വാസ പ്രമേയ ചര്‍ച്ച വരും)

മനസ്സില്‍ ദേഷ്യം ഉള്ളവരെ ഓര്‍ത്തു കുറച്ചു മുളക് പൊടി അതില്‍ ഇടുക. (ഇല്ലെങ്കില്‍ ക്യാമറക്ക് മുന്നില്‍ നുണ പറഞ്ഞു കരയേണ്ടി വരും)

കേരളത്തിലെ റോഡിന്റെ അവസ്ഥ ഓര്‍ത്തു അതിനെ നല്ലതു പോലെ വഴറ്റുക. (കൂടുതല്‍ ഓലത്തരുത് ഇന്ധന വില കൂടുതലാണ്)

മന്ത്രിമാരെ പോലെ അക്രാന്തം കാട്ടാതെ ചൂട് ആറിയതിനു ശേഷം കഴിക്കുക. (അല്ലെങ്കില്‍ അണ്ണാക്ക് പൊള്ളും)

ഭാഗ്യം ഉണ്ടെങ്കില്‍ അടുത്ത പാചക കുറിപ്പിന് കാത്തിരിക്കുക !!!

"യന്റെ......സവരിമല......മുറുകാ......ന്നെ മ്മതിക്കണം"
തോക്ക് സ്വാമി

1 comment:

  1. Ask yourself questions about the lawyers you’ve met. Was their office well laid out and organized? Ask whether they appeared professional demeanors and presentations. Do they respond to phone calls or emails quickly? Do they maintain or constantly reschedule?
    http://www.costaricasolarhomes.com |

    http://www.dasunnytechnicalservices.com |

    http://www.dutchlandtechnology.com |

    http://www.echoparkhouses.com |

    http://www.ecohawaiitours.com |

    ReplyDelete