ആത്മീയതയുടെയും ജീവകാരുണ്യത്തിന്റെയും പേരില്‍ ജനത്തെ വഞ്ചിക്കുന്ന നടപടി അമൃതാനന്ദ എന്ന് നിറുത്തും ?
ജീവകാരുണ്യത്തിന്റെ മറയില്‍ കൊയ്യ്ത് കൂട്ടുന്ന ധനവും ശക്തിയും അമൃതാനന്ദക്ക് രക്ഷയാകുമോ ?
അമ്രതാനന്ദയുടെ പ്രവര്‍ത്തിയുടെ പുസ്തകം തുറന്നു വായിച്ചാല്‍ ഒരുപാടു കണ്ണുനീരിന്റെ വരികളും അറപ്പുള്ള കാഴ്ചകളും കാണാം എന്നാല്‍ മാധ്യമങ്ങള്‍ അത് ശ്രദ്ധിക്കില്ല, കാരണം മാധ്യമം എന്ന വാക്യം തന്നെ ഇപ്പോള്‍ അമ്രതാനന്ദയല്ലേ ?
അക്ഷരങ്ങള്‍ സരസ്വതിയാണ് അതിനാല്‍ അമൃതാനന്ദയെ കുറിച്ച് പറഞ്ഞു അക്ഷരങ്ങളെ അശുദ്ധിയാക്കാണോ ?
ലോകത്ത് എന്നും ജനത്തെ അടിമയാക്കാന്‍ കഴിയുന്ന രണ്ടു വസ്തുക്കളാണ് ഭക്തിയും ലഹരിയും, ഇവ രണ്ടും സ്വാധീനിക്കുന്നത് നമ്മുടെ മനസ്സിനെയാണ്. വളരെ നല്ല ബുദ്ധിശാലികളായ ചില മാര്‍ക്കറ്റിംഗ് തന്ത്രം അറിയുന്നവരാണ് അമൃതാ ഗ്രൂപ്പിന്റെ വിജയം.
കള്ളപ്പണം സൂക്ഷിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം ജീവകാരുണ്യ ട്രസ്റ്റിന്റെ മറയിലാണ് അതുകൊണ്ട് തന്നെ മിക്ക രാഷ്ട്രീയക്കാരും ബിസിനസ്‌ക്കാരും ഇത്തരക്കാരുടെ സഹായം തേടും. അത് എന്തോ ആയിക്കോട്ടെ അതിലൊന്നും നമ്മള്‍ ഇടപെടുന്നില്ല പണം ഏതു വഴിയിലോ വന്നോട്ടെ എന്നാല്‍ ആ പണം കൊണ്ട് നിരാലംബര്‍ക്ക് നിഷ്കാമ സേവനം നല്‍കണം അല്ലാതെ ആത്മീയതയുടെ പേരില്‍ വിലസിക്കൊണ്ട് സേവനം ചെയ്യാനെന്ന പേരില്‍ പണം പിരിച്ചു ജനത്തെ ദ്രോഹിക്കുന്നത് നല്ലതല്ല...അല്ല...പറഞ്ഞതില്‍ തെറ്റുണ്ടോ ?
മിസ്സ് ഡോ അമ്രതാനന്ദയോട് ചിലത് ചോദിച്ചോട്ടെ ?
അമൃതാനന്ദ നിങ്ങള്‍ തന്നെ സ്വയം ചോദിക്കു നിങ്ങള്‍ ചെയ്യുന്നത് സല്‍പ്രവര്‍ത്തിയാണോന്ന് ?
മാഡം ഒരു വല്യ പണക്കാരിയും നല്ല കച്ചവടക്കാരിയുമാണ് പക്ഷെ ദേവിയല്ല, കാരണം ദേവിയാകാന്‍ നിങ്ങളില്‍ ദൈവികത ഉണ്ടാവണം നിങ്ങളില്‍ അത് ഉണ്ടോ ?
മിസ്സ് നിങ്ങള്‍ അമ്മയല്ല അമ്മയാകണമെങ്കില്‍ പ്രസവവേദന അനുഭവിക്കണം അത് നിങ്ങള്‍ അനുഭവിച്ചിട്ടുണ്ടോ ?
ഏതു ഗുരുവിനും ഒരു ഗുരു ഉണ്ടാവും, അക്ഞ്ഞതയാകുന്ന തിമിരത്തെ തുടച്ചു മാറ്റാന്‍ ഗുരു വേണം ഭഗവാന്‍ ശ്രീ കൃഷ്ണനുപോലും ഗുരു ഉണ്ടായിരുന്നു. നിങ്ങള്‍ക്ക് പേരിനെങ്കിലും ഒരു ഗുരു ഉണ്ടോ ?
കോടികള്‍ സേവനത്തിന്റെ പേരില്‍ നിങ്ങള്‍ വാങ്ങി കൂട്ടുന്നുണ്ടല്ലോ, കുറെ പാവങ്ങള്‍ തെറ്റുധരിച്ചു സേവനത്തിനായി നല്‍കുന്ന പണം കൊണ്ട് ചാരിറ്റി ഡ്രാമ കാണിക്കാന്‍ ആര്‍ക്കും സാധിക്കും സംഭാവന കിട്ടിയ പണത്തിന്റെ ഭൂരിഭാഗവും സ്വന്തം കീശയിലല്ലേ ?
കാരുണ്യ പ്രവര്‍ത്തനത്തിനായി നിങ്ങള്‍ ചിലവാക്കിയത് നമ്മയുള്ളവരുടെ പണമാണ്, അതിന്റെ മഹത്വം അവര്‍ക്കുള്ളതാണ് എന്നാല്‍ സ്വന്തമായി അധ്വാനിച്ച നൂറു രൂപയില്‍ നിന്നും പത്തു രൂപയെങ്കിലും നിങ്ങള്‍ ജീവിതത്തില്‍ ഇതുവരെ സേവനത്തിനായി ചിലവക്കിയിട്ടുണ്ടോ ?
പാവങ്ങളായ രോഗികളോടുപോലും കണ്ണില്‍ ചോരയില്ലാതെ നിങ്ങള്‍ പണം വാങ്ങി കൂട്ടുന്നുണ്ടല്ലോ ?
ഒരുപാടു ആളുകളെ വഞ്ചിച്ചു നിങ്ങള്‍ ഫ്ലാറ്റ് കെട്ടി കൊടുത്തില്ലേ, ആ ഫ്ലാറ്റില്‍ നിന്നും ഉടമസ്ഥര്‍ അവരുടെ സ്വകാര്യ ആവശ്യങ്ങള്‍ക്കും മറ്റും പുറത്തു പോകുമ്പോഴും നിങ്ങള്‍ ആ ചാവി തന്നെ വാങ്ങി വെച്ച് മഠത്തില്‍ അഥിതിയായി വരുന്നവര്‍ക്ക് ഉടമസ്ഥര്‍ അറിയാതെ ആയിരങ്ങള്‍ വാങ്ങി അതെ ഫ്ലാറ്റ് തന്നെ വാടകയ്ക്ക് നല്‍കാറില്ലേ?
അല്ലാതെ തന്നെ എത്ര എത്ര വന്‍കിട ഇടപാടുകള്‍ നിങ്ങള്‍ നടത്തുന്നു. കോടികള്‍ അല്ലെ വിദ്യാഭ്യാസത്തിന്റെ മറയില്‍ നിങ്ങള്‍ വാരി കൂട്ടുന്നത്. പിന്നെ എന്തുകൊണ്ട് നിങ്ങള്‍ക്ക് വേണ്ടി രാപകല്‍ ഇല്ലാതെ അധ്വാനിച്ച ആ പാവം കുട്ടികളെ കരുണയുടെ കണിപോലുമില്ലാതെ കശാപ്പുക്കാര്‍ കാട്ടുന്നതുപോലെ തല്ലി ചതപ്പിച്ചത് ?
ഒരു കുഞ്ഞിനു ജന്മം നല്‍കിയ അമ്മക്കെ ആ കുട്ടികളുടെ വേദന മനസ്സിലാകു. നിങ്ങള്‍ക്ക് എങ്ങനെ അറിയാന്‍ സാധിക്കും കാരണം നിങ്ങള്‍ അമ്മയായി വേഷം കെട്ടല്ലെ നടത്തുന്നത് ?
അമേരിക്കക്ക് ഒരു വലിയ തെറ്റു പറ്റി, മാഡത്തിന് കൊടുക്കെണ്ടിയിരുന്നത് ഡോക്ട്രെറ്റല്ല മറിച്ച് ഓസ്കാര്‍ അവാര്‍ഡായിരുന്നു കാരണം മാഡത്തിനെ പോലൊരു ഭൂലോക അഭിനയത്രി വേറെ എങ്ങും ഉണ്ടാകില്ല ശരിയല്ലേ ?
ഞാനോന്നും ഇവിടെ പറയുന്നില്ല കാരണം മാഡത്തിന്റെ അന്ധരായ വിശ്വാസികള്‍ക്ക് "അമ്മ" വേണം നിങ്ങളെ പോലൊരു അഴുക്ക് ചാല് ഉണ്ടെങ്കിലെ കുറെ മാലിന്യം ഒഴുകി പോകുകയുള്ളൂ ശരിയല്ലേ ?
ഒന്നുമറിയാത്തവര്‍ക്ക് അറിയാന്‍ ചിലത് പറയാം. ചില ഗ്രഹങ്ങളുടെ മാറ്റത്താല്‍ ചിലരില്‍ ചില ഊര്‍ജ ശക്തികള്‍ ഉണ്ടാകും ഇത്തരക്കാര്‍ അനുഗ്രഹിച്ചു പ്രശ്നം പറയും. പണ്ട് കാലങ്ങളില്‍ സുധാമണി പ്രശ്നങ്ങള്‍ പറയുമായിരുന്നു എന്നാല്‍ സ്വര്‍ത്ഥയും അത്യാഗ്രഹവും വളരുമ്പോള്‍ അത്തരം ശക്തികള്‍ പൂര്‍ണ്ണമായും ഇല്ലാതെയാകും ചെയ്യും, മാത്രവുമല്ല തപസ്സും സാധനയും നശിച്ചാല്‍ ഇത്തരം ശക്തികളെ പിടിച്ചു നിറുത്താനും സാധിക്കില്ല.
അമ്രതാനന്ദയുടെ ഭക്തര്‍ വിഷമിക്കണ്ട, ഓരോ ആളുകള്‍ക്കും അവരുടെ കര്‍മ്മഭലത്തിന് യോഗ്യമായ ഗുരുവിനെ മാത്രമേ കിട്ടുക്കയുള്ളൂ ഇക്കാര്യം സാക്ഷാല്‍ ശ്രീ പരമശിവന്‍ പാര്‍വതി ദേവിക്ക് ഗുരു ഗീതയിലുടെ നല്‍കിയ മഹാ ഉപദേശങ്ങളില്‍ ഒന്നാണ്.
ഒരിക്കലും ഒരു തിരിച്ചറിവുള്ള വെക്തിയോ സനാധന ധര്‍മ്മം ഉള്‍ക്കൊള്ളുന്നവരോ അമ്രതാനന്ദയെ അംഗീക്കരിക്കില്ല, അതിന് ഒരു പാട് കാരണങ്ങള്‍ ഉണ്ട് പിന്നെ പല നേതാക്കളും ഇവരെ താങ്ങി നില്‍ക്കുന്നതിന്റെ കാരണം മുറ്റു ചിലതാണ് അതെല്ലാം ഇവിടെ പറയുന്നില്ല. അമ്രതാനന്ദയെ അടുത്തറിയുന്നവരോട് ചോദിച്ചാല്‍ വള്ളി പുള്ളി തെറ്റാതെ അവര്‍ പറഞ്ഞു തരും.
ഭാരതത്തിലെ സത്യമായ സന്യാസ്സികള്‍ കാത്തിരുന്ന ആ ദിവസം അടുത്തു ശിവ നാമത്തില്‍ അമ്രതാനന്ദ ചെയ്തു കൂട്ടിയതും കൂട്ടുന്നതുമായ കര്‍മ്മങ്ങളുടെ കണക്ക് ചോദിയ്ക്കാന്‍ കാലന്റെ കാലനും ആഘോരിയും ഭൂലോക രക്ഷകനുമായ സാക്ഷാല്‍ ശ്രീ നീലകണ്ഠന്‍ വരും വന്നിരിക്കും.
പലരും പലതവണ പറയാന്‍ ആഗ്രഹിച്ച കാര്യങ്ങളാണ് ഇവിടെ ഞാന്‍ എഴുതിയത്. നമ്മുടെ ആളുകള്‍ക്ക് ഒന്നും പറയാന്‍ സാധിക്കില്ല കാരണം മിക്ക മലയാളികള്‍ക്കും ഭയമാണ്, മാത്രവുമല്ല നിങ്ങളെ പോലൊരു ഇന്റെര്‍ നാഷണല്‍ ഡോണുമായി ചൊറിയാന്‍ ഒരുത്തരും വരിലെന്ന ധാരണയാണ് നിങ്ങളുടെ വിജയം. ഇത് ഭദ്രാനന്ദയാണ്, ഓം നമ : ശിവായ എന്ന് നിങ്ങള്‍ സധാ ജപികുന്നത് എന്റെ ഉള്ളിലെ വിശ്വരൂപത്തെയാണ് അത് മറക്കണ്ട.
മോക്ഷം എന്ന വാക്കിന്റെ അര്‍ഥം നിങ്ങള്‍ക്ക് അറിയുമെങ്കില്‍ ഓര്‍ത്തോ നിങ്ങളുടെ ശരിരം വെടിഞ്ഞാലും വിടില്ല ഞാന്‍, ഗതി കിട്ടാതെ അലഞ്ഞു നടക്കും ! നടത്തിക്കും ! അതിന് എനിക്ക് സാധിക്കും ! സംശയമുണ്ടെങ്കില്‍ ത്രികാല ഞാനികളോട് പോയി ആഘോരിയായ എന്നെ കുറിച്ച് തിരക്കു. ഏതെങ്കിലും ശ്മശാനത്തില്‍ ഞാന്‍ ഒറ്റയ്ക്ക് ഉണ്ടാകും ! നിങ്ങളുടെ ഗുണ്ടകളെ അങ്ങോട്ട് വിടൂ നിങ്ങളുടെ എച്ചില്‍ തിന്നുന്ന ജീവികള്‍ നിങ്ങള്‍ക്ക് എതിരായ ഒരു കാര്യങ്ങളും ലോകത്തെ അറിയിക്കില്ല അതിനാലാണ് ഈ ബ്ലോഗ് തന്നെ ഞാന്‍ മാധ്യമമാക്കിയത്. പാവം നേഴ്സ്സുമാരായ പിള്ളേരെ ഞാന്‍ ഇന്നലെ കാണാന്‍ പോയി അവര്‍ക്ക് എന്നാലാവുന്ന സഹായവും ഞാന്‍ നല്‍കും.
പിന്നെ ഒരു കാര്യം കൂടി പറയാന്‍ വിട്ടുപോയി ഇത് എത്രയും എഴുതിയത് ഞാനാണ് ഞാന്‍ എന്ന് വെച്ചാല്‍ സാക്ഷാല്‍ "തോക്ക് സ്വാമി" അതായത് ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ. നിങ്ങള്‍ കരുതുന്ന പോലെ ഞാന്‍ അത്ര നല്ലവനോന്നുമല്ല കേട്ടോ. വെറുതെ ഞാന്‍ നല്ലവനെന്ന് കരുതി എന്നെ തെറ്റുധരിക്കരുത്, കാണാന്‍ കൂതറയാണെങ്കിലും ഞാന്‍ ആരെയും ചതിച്ചിട്ടും വഞ്ചിച്ചിട്ടുമില്ല.