Saturday, December 24, 2011

മലയാളിയായി ജനിച്ചതില്‍ ഞാന്‍ അപമാനിക്കുന്നു




മനുഷ്യനെ മലര്‍ത്തിയടിക്കാനും പാരവെക്കാനും മലയാളികളെ കവച്ചു വെക്കാന്‍ ലോകത്ത് വേറെ ആരും ഉണ്ടാവില്ല, അമ്മോ "ഫീ"കരം തന്നെ  "ഫീ"കരം.  കൂടെ നിന്ന് ആസനത്തില്‍ ആപ്പ് അടിക്കുന്ന ആളുകളുടെ ഇടയില്‍ ജീവിക്കുന്ന കാര്യം അല്‍പ്പം കടുപ്പം തന്നെ ഈശ്വരാ.

സ്വര്‍ത്ഥ താല്‍പ്പര്യത്തിന് വേണ്ടി എത്ര ഉപകരിച്ചവരെയും ഉപെഷിക്കാന്‍ മലയാളിക്ക് മടിയുണ്ടാവില്ല. ഒരു കാര്യം മലയാളി മറന്നു പോകുന്നു താല്‍ക്കാലിക നേട്ടങ്ങള്‍ നേടുന്ന മലയാളികള്‍ക്ക് അവസാനം കണ്ണുനീരിന്റെ കഥകള്‍ ഒരു പാട് കുറിക്കേണ്ടി വരും. 

തിണ്ണ മിടുക്ക് കാണിക്കാനും എന്നാല്‍ കാര്യം വരുമ്പോള്‍ കാലു മാറാനും മലയാളി ഒന്നാമന്‍. വീമ്പടിക്ക് മലയാളി വമ്പന്‍ പരദൂഷണം പറയാനും കേള്‍ക്കാനും മലയാളി കേമന്‍. സ്വന്തം ബുദ്ധി മണപ്പുറം ബാങ്കില്‍ പണയം വെച്ച് നടക്കുന്ന മലയാളി മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കാന്‍ കാലന്‍. 

ശൂദ്രന്റെ കൈയില്‍ കിട്ടിയാല്‍ അവന്‍ ഇരുമ്പ് കൊണ്ട് പാരയുണ്ടാക്കും !
വൈഷ്ണവന്റെ കൈയില്‍ കിട്ടിയാല്‍ അവന്‍ വെള്ളി കൊണ്ട് പാരയുണ്ടാക്കും !
ക്ഷത്രിയന്റെ കൈയില്‍ കിട്ടിയാല്‍ അവന്‍ സ്വര്‍ണ്ണം കൊണ്ട് പാരയുണ്ടാക്കും !
ബ്രാമണന്റെ കൈയില്‍ കിട്ടിയാല്‍ അവന്‍ കോണകം കൊണ്ട് പാരയുണ്ടാക്കും !

എന്തായാലും മലയാളികളുടെ കൂടെ കൂടുന്നവന്റെ ആസനത്തില്‍ ഒരു പാര പ്രതീഷിക്കാം ഇപ്പോള്‍ വായിച്ചു ചിരിച്ചോ ഒരു നാള്‍ പാര കയറുമ്പോള്‍ എന്നെ ഓര്‍ക്കാന്‍ മറക്കരുതേ. പല പല പാരകള്‍ പറ പറ കയറിയ എനിക്ക് നേരെ ചൊവ്വേ അപ്പിപോലും ഇടാന്‍ വയ്യാത്ത അവസ്ഥയിലായി പാവം ഞാന്‍...

മലയാളിക്കള്‍ക്കായി ഒരു ചെറിയ കവിത 
മലയാളി എടാ കൊലയാളി നീ പോടാ പോടാ നീരാളി...
ആരെയും പറ്റിക്കും ആരെയും ദ്രോഹിക്കും ചന്ത കൂട്ടം നീയല്ലോ...
സ്നേഹം നടിച്ചു പ്രേമം നടിച്ചു പാട്ടിലാക്കാന്‍ നീ കേമന്‍...
വഞ്ചിക്കാനും നിന്നിക്കാനും നിന്നെ പോലെ ആരുണ്ട്‌...

നാടിനോടും ജനത്തോടും സ്നേഹവും കടപ്പാടുമില്ലാതെ കപടത കാണിക്കുന്ന മലയാളികളെ ഞാന്‍ നിങ്ങളുടെ മുന്‍പില്‍ തോറ്റുപോയി. മലയാളിയായി ജനിച്ചതില്‍ ഞാന്‍ അപമാനിക്കുന്നു. നിവര്‍ത്തിക്കേട്‌ കൊണ്ട് മലയാളിയായി പിറന്ന കരുണയും നന്മയും രാജ്യ സ്നേഹവും ദേശ സ്നേഹവും സഹോദര സ്നേഹവും തിരിച്ചറിവും ഉള്ള മലയാളികള്‍ക്ക് ഈ കുറുപ്പ്  ബാകമല്ല.

4 comments:

  1. MALAYALIYAYI JANICHATHALLA ANGAYUDE THETTU,MALAYALIKALKKIDAYIL MATTORU MALAYALEE AYI JEEVIKKANARIYATHATHANU ANGAYUDE KUZHAPPAM.

    ReplyDelete
  2. KAYYAKSHARAM NANNAVATHATHINU PENAYE KUTTAM PARANJUTTENTHU KAARYAM SAGHAVE?

    ReplyDelete
  3. മനുഷ്യരാശിയെ നന്നാക്കാന്‍ ഇറങ്ങിത്തിരിച്ച ഒരു സന്ന്യാസി ഇങ്ങനെ പറയുന്നത് കഷ്ടമാണ്. സിംഹഗര്‍ജനമാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. Hypocritesന്റെ സമൂഹത്തില്‍ ആത്മാര്‍ഥതയോടെ ജീവിക്കാന്‍ തിരുമാനിച്ചാല്‍ ഇതിലും കടുത്ത പരീക്ഷണങ്ങള്‍ നേരിടേണ്ടി വന്നേക്കാം. സ്വാമി, Go Ahead.ഞാന്‍ കൂടെയുണ്ട് എന്നൊന്നും ഞാന്‍ പറയില്ല, പക്ഷെ എന്നെപ്പോലുള്ളവരുടെ മനസാക്ഷി കൂടെയുണ്ട്.

    ReplyDelete
  4. It can be hard to prevent your cat from jumping on the countertops. Cats naturally love heights so that they can see what’s going on around the house.
    http://www.agilebusinessvalue.com |

    http://www.appliedsatellitetechnology.com |

    http://www.applusautointernational.com |

    http://www.asheborohomecare.com |

    http://www.assistmeditechclients.com |

    ReplyDelete