മരിക്കാത്ത ഒരാളെ ഇന്നലെ കുറെ മലയാളികള്‍ കൊന്നു അല്ലെ ? ആരാധ്യനായ ശ്രീ സുകുമാര്‍ അഴികോട് മരണമടഞെന്ന് പ്രചരിപ്പിച്ച് അദ്ദേഹത്തിന് ആദാരാഞ്ജലികല്‍ അര്‍പ്പിച്ച് നിരവധിപേര്‍ ഇന്നലെ ഫേസ് ബുക്കില്‍ അവരുടെ വേദന പ്രകടിപ്പിക്കാന്‍ ശ്രമിച്ചു. സുകുമാര്‍ അഴികോട് എന്തെന്ന് പോലും അറിയാത്ത പലരും ഘോര ഘോര പോസ്റ്റുകള്‍ വിളമ്പി ആരെ കാണിക്കാന്‍ ? സത്യത്തില്‍ ഇതൊന്നും ഹ്രദയം കൊണ്ട് കാണിക്കുന്നതല്ല ചുമ്മാ ഒരു നേരംപോക്ക് അത്രതന്നെ. ഒരു മനുഷ്യന്‍ ജീവിച്ചിരിക്കുമ്പോള്‍ അവരെ കാര്‍ക്കിച്ചു തുപ്പും മരണപ്പെടുമ്പോള്‍ അയ്യോ പാവം മരിച്ചുപോയിയെന്ന് പറയും എന്താ നമ്മുടെ ജനം ഇങ്ങനെ ?
മരണത്തില്‍ ആരും ദുഖിക്കരുത്. രോഗം മരണതെക്കുള്ള വാഹനമാണ്. ഒരു കുട്ടി ജനിക്കുമ്പോള്‍ ആ കുട്ടി ചുറ്റുമുള്ളവരെ നോക്കി കരയും എന്നാല്‍ ചുറ്റുമുള്ളവര്‍ ആ കുട്ടിയെ നോക്കി ചിരിക്കും, എന്ത് കൊണ്ട് ? അതേസമയം ആത്മാവ് ശരീരം വിട്ടുപോകുമ്പോള്‍ ചുറ്റുമുള്ളവര്‍ ആ ശരീരത്തെ നോക്കി കരയും എന്നാല്‍ ആ ശരീരത്തിന്റെ ആത്മാവ് ചുറ്റുമുള്ളവരെ നോക്കി ചിരിക്കും എന്തുകൊണ്ട് ? എന്താണ് മരണം ?
ആരെങ്കിലും എന്തെങ്കിലും തുപ്പിയാല്‍ മുന്നും പിന്നും നോക്കാതെ അത് അതേപടി വിശ്വസിച്ച് ഓരോ അഭിപ്രായങ്ങള്‍ പറയും പ്രവര്‍ത്തിക്കും, ഇതെല്ലാം ഭക്തി കൊണ്ട് ഉണ്ടാകുന്ന പ്രശ്നമാണ് മറ്റൊരാള്‍ പറയുന്ന കാര്യം അതെപടി വിശ്വസിച്ച് പ്രവര്‍ത്തിക്കുന്നത് എന്തോ അത് ഭക്തിയാണ് അത് ഒരിക്കലും നേട്ടം ഉണ്ടാക്കില്ല. മതങ്ങളിലും രാഷ്ട്രീയങ്ങളിലും മാധ്യമങ്ങളിലും ജനം അര്‍പ്പിക്കുന്നതും ഭക്തിയാണ്. ഭക്തി സ്വധീനിക്കുന്നത് മനുഷ്യന്റെ മനസ്സിനെയാണ് യുക്തിരഹിതമായി പ്രവര്‍ത്തിക്കുന്നവര്‍ ജീവിതത്തില്‍ വിജയിക്കില്ല. യഥര്‍ത്ഥ യുക്തിയെന്തെന്ന് അറിയുക. യുക്തി പുര്‍വ്വം കാര്യങ്ങള്‍ ഗ്രഹിച്ചു മുന്നോട്ട് പോവുക, എന്നാല്‍ മാത്രമേ പൂര്‍ണ്ണത ലഭിക്കുകയുള്ളൂ. എല്ലാവര്‍ക്കും നന്മ നേരുന്നു.