Friday, February 24, 2012

നമ്മുടെ സ്വന്തം കിറുക്കന്‍ പോലീസ്


സാക്ഷരതയിലും സംസ്കാരത്തിലും മുന്‍പില്‍ നിക്കുന്ന കേരളത്തിലെ ജനങ്ങളുടെ രക്ഷക സ്ഥാനത്തുള്ള പോലീസ് ഇത്ര അതംപതിച്ചു പോയതില്‍ അതിയായ ദുഖമുണ്ട്. മൂന്നാം കിട തെരുവ് ഗുണ്ടകള്‍ എത്രയോ ഭേതം. കിറുക്കന്മാര്‍ എന്നാണ് ഇത്തരം പോലീസുകാര്‍ക്ക് ജനം നല്‍കിയിരിക്കുന്ന ഓമന പേര്. ഗതികേടുകൊണ്ടാണ് ജനങ്ങള്‍ പോലീസിനെ ആശ്രയിക്കുന്നത് എന്നാല്‍ അവിടുന്ന് ജനങ്ങള്‍ക്ക്‌ ലഭിക്കുന്ന പീഡനങ്ങള്‍ പലതും പുറത്തു പറയാന്‍ തന്നെ അറപ്പുള്ളതാണ്. ഒരു കേസ് ഒത്തു തീര്‍പ്പാക്കിക്കൊടുത്താല്‍ രണ്ടു ഭാഗത്തു നിന്നും കിട്ടുന്ന മധ്യസ്ഥ തുക ഏറ്റവും കുറഞ്ഞത്‌ 10000 അങ്ങനെ ഒരു ദിവസം എത്രയെത്ര കേസുകള്‍ . ലിറ്ററിനു ആസ്പദമാക്കി സ്പിരിറ്റ് വണ്ടികള്‍ വഴി കിട്ടുന്ന കണ്ണടക്കള്‍ തുക 15000 + ലഭിക്കും. ഒരു പ്രതിയെ കിട്ടിയാല്‍ ഇടിക്കാതിരിക്കാന്‍ വേറെ തുക. കേസില്‍ നിന്നും ഒഴുവാക്കി കൊടുക്കാന്‍ സ്പെഷ്യല്‍ തുക. പെണ്ണു കേസാണെങ്കില്‍ പിന്നെ ചാകരയാണ്. റാങ്ക് കൂടുതലുള്ള സാറും മാര്‍ക്ക് തുകയും കൂടും. ഐ പി സ് തലത്തില്‍ ഇത്തരം ജീവികള്‍ കുറവാണ്. ഈ അവസ്ഥയുടെ പഴി പോലീസ് ഭരണ വകുപ്പിന് നല്കാന്‍ ആര്‍ക്കും സാധിക്കില്ല കാരണം ഇത്തരം ജീവികളെല്ലാം സമൂഹത്തിന്റെ ഭാഗമാണ്. എല്ലാ മേഖലയിലും നല്ലതും ചീത്തയുമായ ആളുകളുണ്ട് അവര്‍ ഏതു മേഖലയില്‍ പ്രവര്‍ത്തിക്കുന്നുവോ അവിടം ദുഷിക്കും. മാറി മാറി വരുന്ന രാഷ്ട്രീയ കോമരങ്ങളെ സുഖിപ്പിക്കാന്‍ മനസ്സില്ലാ മനസോടെ പാടുപ്പെടുന്ന ഒരു വിഭാഗം വേറെയും. 

കിറുക്കന്മാര്‍ക്കെതിരെ തിരിഞ്ഞാല്‍ കള്ള കേസില്‍ കുടുക്കുമെന്നു കരുതിയാണു പലരും പ്രതികരിക്കാത്തത്. അത്തരം അവസ്ഥ ഇവര്‍ നല്ലതു പോലെ മുതലെക്കുന്നുമുണ്ട്. സമൂഹം ടാക്സായി അടക്കുന്ന തുകയാണ് ഇവര്‍ക്ക് ലഭിക്കുന്ന ശമ്പളമെന്നു പലപ്പോഴും ഇവര്‍ മറന്നു പോകുന്നു. പുറത്തു സുമുഖരായി ബെല്ട്ടുംകെട്ടി തൊപ്പിയും വെച്ചു നടക്കുന്ന ഇവരുടെ തനി നിറം സ്റ്റേഷനില്‍ എത്തിയാലേ അറിയൂ. മാന്യമായി സംസാരിക്കാന്‍ പോലും ഇവര്‍ക്ക് വലിയ പ്രയാസമാണ് "പൂ, മാ, താ" എന്നിവ ചേര്‍ക്കാതെ സംസാരിക്കുക ഇവര്‍ക്ക് ഒരുതരം കുറച്ചില്‍ പോലെയാണ്. കക്കിയിട്ടാല്‍ പിന്നെ ആരുടെയും മേത്തു വലിഞ്ഞു കയറി എന്തും ചെയ്യാമെന്നുള്ള ലൈസന്‍സായി കരുതുന്ന പോലീസിന്റെ തോന്ന്യവാസം അവസാനിപ്പിക്കണം ഇല്ലെങ്കില്‍ അത് ബാക്കിയുള്ള നല്ലവരായ സഹപ്രവര്‍ത്തക്കര്‍ക്കും ദോഷം ചെയ്യും. പോലീസ് ശരീരത്തിലെ രക്തത്തിന് സമമാണ് പോലീസ് നന്നായാല്‍ എല്ലാ മേഖലയും നന്നാവും എന്നാല്‍ അവര്‍ ദുഷിച്ചാലോ എല്ലാം ദുഷിക്കും. 79 ശതമാനവും എഫ് ഐ ആര്‍ തയ്യാറാക്കുന്നതും പൂര്‍ണ്ണതയോടല്ല, കേസ് ഫയല്‍ ചെയ്തു കോടതിയില്‍ അയച്ചു മിടുക്കന്മാരാവാന്‍ ശ്രമിക്കുന്ന തിടുക്കത്തില്‍ പല നിരപരാധികളുടെ ജീവിതവും ഇവര്‍ തകര്‍ത്തെറിയുന്നു. രക്ഷകരുടെ സ്ഥാനത്തു നില്‍ക്കുന്ന പോലീസിന്റെ ഭാഗത്തു നിന്നും പീഡനങ്ങള്‍ ഉണ്ടായാല്‍ ജനങ്ങള്‍ക്കു നോ ക്രൈം എന്ന വിഭാഗത്തിന്റെ സഹായം ലഭിക്കുന്നതാണ്.

(എന്റെ വകയും ചില സമ്മാനങ്ങള്‍ കിറുക്കന്മാര്‍ക്കുണ്ട് മുറപോലെ ഈ പാവം തന്നുകൊള്ളാമേ)

ഈ പാപങ്ങള്‍ എല്ലാം എവിടെ കൊണ്ടു വെക്കും ? എന്ത് കൊണ്ട് പോലീസുക്കാരുടെ കുടുംബത്തില്‍ സ്വസ്ഥതയില്ല ?
നിങ്ങളുടെ മക്കളും കുടുംബങ്ങളും പിടയുന്നത് നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നുവോ ? തോളില്‍ എത്ര നക്ഷത്രമുണ്ടെങ്കിലും കര്‍മ്മ ഭലം അനുഭവിക്കാതെ ജാമ്യം കിട്ടില്ല സാറും മാരെ. പിടിച്ചു പറിച്ചു ഉണ്ടാക്കുന്ന പണം ആശുപത്രിയിലും മറ്റും ഒഴുക്കി കളയേണ്ടി വരും. ആറിയാതെ ചെയ്ത പാപത്തിന്റെ പ്രായച്ചിത്തം ഉടന്‍ ചെയ്യുക. ഇനിമേലാല്‍ പാപം ചെയ്യില്ലെന്ന് സ്വയം തീരുമാനിക്കുക.

Wednesday, February 22, 2012

കരുണയില്ലാത്ത കര്‍ദ്ദിനാളിനെയും കൂട്ടരെയും കേരളിയര്‍ ബഹിഷ്ക്കരിക്കണം



രണ്ടു മത്സ്യത്തൊഴിലാളികളെ ഇന്ത്യന്‍ സമുദ്രാര്‍തിര്‍ത്തിക്കുള്ളില്‍ വച്ച് ഇറ്റാലിയന്‍ എണ്ണക്കപ്പലിലെ സൈനികര്‍ വെടിവെച്ചു കൊന്നതിനുമേലുള്ള നടപടികള്‍ മന്ദഗതിയിലാണെന്ന് ആരോപണം നിലനില്‍ക്കെ, ഇറ്റാലിയന്‍ സൈനികര്‍ക്കെതിരെ തിരക്കിട്ട് നടപടിപാടിള്‍ എടുക്കരുതെന്ന സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആലഞ്ചേരി നടത്തിയ പ്രസ്താവന തികച്ചും രാജ്യ ദ്രോഹപരവും ക്രിമിനല്‍ കുറ്റത്തിനുള്ള നിയമ നടപടിക്കള്‍ക്കു  മേലുള്ള കടന്നു കയറ്റവുമാണ്. വാലന്‍ടൈന്‍, സിങ്കു എന്നി മത്സ്യത്തൊഴിലാളികള്‍ ക്രൈസ്തവരായിരുന്നിട്ടുപോലും ഒരു ക്രിസ്തിയ സഭാ മേലദ്ധ്യക്ഷന് അവരോടോ, നിരാലംബരായ അവരുടെ കുടുംബങ്ങളോടോ അല്ല കൂറ്. വത്തിക്കാനില്‍ കര്‍ദ്ദിനാളായി അഭിഷിക്തനായ ഉടനേ, തനിക്കുള്ള വൈദേശിക കൂറും, തന്നെ ഈ വലിയ സ്ഥാനത്തെത്തിക്കാന്‍ കൂട്ടുനിന്ന കേരളിയരായ ക്രൈസ്തവരോടുള്ള നന്ദികേടും ആലഞ്ചേരി തന്റെ പ്രസ്താവനയിലൂടെ പ്രകടമാക്കിയിരിക്കുകയാണ്. ഈ പ്രസ്താവന നടത്തുമ്പോള്‍ ഇന്ത്യാ ഗവണ്‍മെന്റിലെ, ഒരു മന്ത്രിയായ കെ വി തോമസും ഒപ്പമുണ്ടായിരുന്നു എന്നത് ഗൌരവമായി വീക്ഷിക്കേണ്ടതാണ്. ഇന്ത്യയുടെ ജനങ്ങള്‍ക്ക്‌ ക്കൊപ്പമുണ്ടെന്നു പുറം മേനി നടിച്ചു കൊണ്ട്, ഇവരൊക്കെ ഇറ്റലിപോലുള്ള ക്രിസ്തീയ മത പ്രധാനമായ രാജ്യങ്ങളോട് കാണിക്കുന്ന മമത, മതപരമായ വീക്ഷണത്തില്‍ ഇന്ത്യാ രാജ്യത്തെ ഒറ്റുകൊടുക്കുന്നതിനു പോലും തക്ക സന്ദര്‍ഭത്തില്‍ ഇവര്‍ തയ്യാറാകും എന്നതിന്റെ സൂചനയാണ്.

കേരളത്തിലെ കത്തോലിക്കാ മന്ത്രിമാരെ, ഇറ്റലിയില്‍ നിന്നുമുള്ള കൊലപാതകികളെ രക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കര്‍ദ്ദിനാള്‍ ആലഞ്ചേരി റോമില്‍ നിന്നു ഫോണ്‍ വിളിച്ച് അഭ്യര്‍ഥിച്ചത്രെ. ഈ മന്ത്രിമാരുടെ പേര് വെളുപ്പെടുത്തണം. കേരളിയന്റെ - ഒരു ഭാരതിയന്റെ ജീവനേക്കാള്‍ വലുതാണോ ഇവര്‍ക്ക് ആലഞ്ചേരിയും പോപ്പും ഇറ്റാലിയന്‍ ജനങ്ങളും. കേന്ദ്ര മന്ത്രി കെ വി തോമസിനെയും കേരളത്തിലെ കത്തോലിക്കാ മന്ത്രിമാരെയും മന്ത്രി സഭയില്‍ നിന്നു പുറത്താക്കാന്‍ പ്രധാന മന്ത്രിയും കേരള മുഖ്യ മന്ത്രിയും ഉടന്‍ നടപടികള്‍ സ്വീകരിക്കണം. ജാതി മതഭേദമന്യേ കേരളത്തിലെ ജനങ്ങള്‍ ഈ രണ്ടു മത്സ്യത്തൊഴിലാളികളുടെ കൊലപാതകത്തില്‍ അമര്‍ഷം കൊള്ളുകയും അവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം കണ്ണുനീര്‍ വാര്‍ക്കുകയും ചെയ്യുമ്പോള്‍, ഇതൊക്കെ അവജ്ഞയോടെ കണ്ട് മന്ത്രിമാരും കര്‍ദ്ദിനാളുമൊക്കെ ഇറ്റലി എന്ന രാജ്യത്തിന്റെ ചാരനായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് രാജ്യ ദ്രോഹമാല്ലെങ്കില്‍ പിന്നെയെന്താണ് ? ക്രിമിനല്‍ കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ഇവരും ക്രിമിനലുകളാണ്. ഈ രാജ്യ ദ്രോഹികളെ കേരള ജനത ബഹിഷ്ക്കരിക്കണം.

Monday, February 20, 2012

മലത്തില്‍ നിന്നും മരണം



ഒരു ലക്ഷം ജനങ്ങള്‍ പ്രതിവര്‍ഷം റെയില്‍വേയുടെ അനാസ്ഥ മൂലം മരണപ്പെടുന്നു. കൂടുതലും കുട്ടികളാണ് മരണപ്പെടുന്നതും. 10 ലക്ഷം പേര്‍ക്ക് കടുത്ത രോഗങ്ങള്‍ ബാധിക്കുന്നു. ഇതേ തുടര്‍ന്ന് ഇന്ത്യയിലെ ജനങ്ങള്‍ മരുന്നിന്നും ആശുപത്രിയിലും മറ്റുമായി പ്രതിവര്‍ഷം 5000 കോടി രൂപക്ക് മുകളില്‍ ചിലവാക്കുന്നു. ജമ്മു കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ സര്‍വീസ് തുടരുന്ന ഇന്ത്യന്‍ റെയില്‍വേയുടെ ട്രെയിനുകളില്‍ 165000 കക്കൂസുകളോളം ഉണ്ട്. ദിവസവും റെയില്‍വേ ട്രാക്കിലേക്ക് വീഴുന്ന 400 ടണ്ണിനു മേലെയുള്ള മലമാണ് ഈ മഹാ ദുരന്തത്തിന്റെ യഥാര്‍ത്ഥ കാരണമെന്നും വിദഗ്ധ സംഘം വിലയിരുത്തി. പോളിയോ വൈറസുകള്‍, ഹെപ്പറ്റൈറ്റിസ് - ബി വൈറസുകള്‍, ഇ - കോളി, എന്റമീബ ഹിസ്‌റ്റോളിക്ക ബാക്ടീരിയകള്‍, ടൈഫോയ്ഡ് ബാക്ടീരിയകള്‍, തുടങ്ങി എത്രയെത്ര രോഗാണുക്കള്‍ ഇതുവഴി പൊതുജനങ്ങളിലേക്ക് പകരാം.

2008ല്‍ ലാലു പ്രസാദ്‌ യാദവ് റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ ഈ പ്രശ്നം പരിഹരിക്കാന്‍ വേണ്ടി നാലു വര്‍ഷത്തേക്ക് 4000 കോടി രൂപ അലോട്ട് ചെയ്തു. ഇതിന്റെ പരിഹാരത്തിനായി ഗ്രീന്‍ ടോയിലെറ്റ്‌ നിര്‍മ്മിക്കുവാന്‍ വേണ്ടി ഇന്ത്യന്‍ റെയില്‍വേക്ക് 4000 കോടി ലഭിച്ചു. അതില്‍ ആകെ 100 കോച്ചുകള്‍ക്ക് മാത്രമേ ഗ്രീന്‍ ടോയിലെറ്റ്‌ ലഭിച്ചിട്ടുള്ളൂ. എന്ത് കൊണ്ട് ബാക്കി പണി തുടര്‍ന്നില്ല ? ബാക്കി തുകയെല്ലാം എവിടെ പോയി ? ഇതു സംബന്ധിച്ചു ഡോക്ടര്‍ ജോര്‍ജ് സമര്‍പ്പിച്ച ഒരു കേസും കേരള ഹൈക്കോടതിയില്‍ നിലവിലുണ്ട്.

കേരളത്തിലെ പാലക്കാടു ജില്ലയിലും സോണിയ ഗാന്ധിയുടെ യു പി യിലെ മണ്ഡലമായ റായ്ബറേലിയിലും പുതുതായി രണ്ടു ട്രെയിന്‍ നിര്‍മ്മാണ കമ്പനികള്‍ കൂടി വരുന്നു. കേരളത്തിലെ ട്രെയിന്‍ നിര്‍മ്മാണ കമ്പനി തുടങ്ങാന്‍ വേണ്ടി ആരാധ്യനായ കേരള മുഖ്യ മന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി 250 എക്കര്‍ അനുവദിച്ചു കൊടുത്തു. നാളെ തറ കല്ലിടുന്ന പാലക്കാടിലെ റെയില്‍വേ കമ്പനിയില്‍ നിന്നും പുറത്തിറക്കുന്ന എല്ലാ ട്രെയിനുകളിലും ജനത്തിന്റെ രക്ഷക്ക് വേണ്ടിയുള്ള ഗ്രീന്‍ ടോയിലെറ്റ്‌ ഉണ്ടാകുമെന്ന് ഇന്ന് ഉച്ചക്ക് നടന്ന ചര്‍ച്ചയില്‍ മുഖ്യ മന്ത്രി എനിക്ക് ഉറപ്പു നല്‍കി. അതെ സമയം മറ്റു ട്രെയിനുകളില്‍ കൂടി ഈ സംവിധാനം ഉടന്‍ നടപ്പിലാക്കുവാന്‍ വേണ്ടിയുള്ള കര്‍മ്മ പദ്ധതിക്ക് സമസ്ത ജനങ്ങളുടെയും രാഷ്ട്രീയ-സാമൂഹ്യ-മാധ്യമ പ്രവര്‍ത്തകരുടെയും സഹായ സഹകരണങ്ങളും പ്രാര്‍ത്ഥനകളും പ്രതിക്ഷിക്കുന്നു. ഈ ലേഖനം വായിക്കുന്നവര്‍ കഴിവതും ഇതു ഷെയര്‍ ചെയ്യണമെന്നു കൂടി അഭ്യര്‍ത്ഥിക്കുന്നു.

Saturday, February 18, 2012

ഹിന്ദു ഒരു ജന്തു

ചില ജാതി സ്പിരിറ്റുള്ള ഹിന്ദുക്കളെ സുഖിപ്പിക്കാന്‍ വേണ്ടി മറ്റു  മതസ്ഥരെ അതിശയിപ്പിക്കാന്‍ എനിക്ക് സാധിക്കില്ല. കേരളത്തിലെ ഹിന്ദുക്കള്‍ക്ക്‌ വേണ്ടി ഇറങ്ങി പ്രവര്‍ത്തിച്ചപ്പോള്‍ എന്നെ ആദ്യം സമൂഹത്തില്‍ മോശമായി മുദ്ര കുത്തി വൃണപ്പെടുത്തിയതും നമ്മുടെ ചില ഹിന്ദു സംഘടനകള്‍ തന്നെയായിരുന്നു. അപ്പോഴും ഇപ്പോഴും എന്നെ സഹായിച്ചിട്ടുള്ളത് മറ്റു രാഷ്ട്രീയങ്ങളിലും മതങ്ങളിലും വിശ്വസിക്കുന്ന സജ്ജനങ്ങളാണ്. എന്നെ ദ്രോഹിച്ചതില്‍ ആരോടും എനിക്ക് ഒരു പരാതിയുമില്ല. കഴുത ഭാരം ചുമക്കുമ്പോള്‍ അത് ഒരിക്കലും ആരെയും പഴിക്കാറില്ല. എന്നാലാവുന്ന വിധം എന്റെ കര്‍മ്മം നിറവേറ്റി അല്ലെങ്കില്‍ നിറവേറ്റാന്‍ ശ്രമിക്കുന്നു അത്രമാത്രം. കുഞ്ഞു നാളില്‍ ശാഖയില്‍ പോയതിന്റെ ഗുണങ്ങള്‍ എന്റെയുള്ളില്‍ ഉണ്ട്. സനാധന ധര്‍മ്മത്തിന്റെ സ്വാദ് പലപല സന്യാസ്സിമാരില്‍ നിന്നും ജാതി സ്പിരിറ്റ് ഇല്ലാത്ത നല്ലവരായ സ്വയം സേവകരില്‍ നിന്നും അറിഞ്ഞതുകൊണ്ട് എല്ലാം ക്ഷമിക്കുന്നു. പൂക്കളുടെ സുന്ധം പരത്തുന്നത് കാറ്റാണ് എന്റെ പ്രവര്‍ത്തികള്‍ എന്തെന്ന് സജ്ജനങ്ങള്‍ പരത്തികൊള്ളും. എല്ലാരുമായി യോജിച്ചു സന്തോഷമായി ഇരിക്കാനെ ഞാന്‍ ആഗ്രഹിച്ചിട്ടുള്ളൂ.

മക്ഷികാ വൃണമിച്ഛന്തി ധനമിച്ഛന്തി പാര്‍ത്ഥിവാ:
നീചാ: കലഹമിച്ഛന്തി സന്ധിമിച്ഛന്തി പണ്ഡിതാ:

ഈച്ചകള്‍ വൃണത്തെ തേടുന്നു, രാജാക്കന്മാര്‍ ധനത്തെ തേടുന്നു. നീചന്മാര്‍ കലഹമിച്ഛിക്കുന്നു. പണ്ഡിതന്മാര്‍ യോജിപ്പായി കഴിയുവാന്‍ ആഗ്രഹിക്കുന്നു.

മുല്ലപെരിയാര്‍ വിഷയത്തില്‍ നിരപരാധിയായ എന്നെ പോലീസ് ക്രൂരമായി പീഡിപ്പിച്ചതില്‍ തുടര്‍ന്ന് എനിക്കുവേണ്ടി പ്രതികരിക്കാന്‍ ആവശ്യപ്പെട്ട ചില ഹിന്ദു നേതാക്കളോട് ഹിന്ദു സംഘടനയിലുള്ള ചില ജന്തുക്കള്‍ അരുളി മൊഴിഞ്ഞത് നോം അറിയുയുണ്ടായി ഹെയി ബഹു കേമം സഭാഷ്. അല്ലയോ ഹിന്ദു നേതാക്കന്മാരെ ഒരു കാര്യം ഓര്‍ക്കുക ഹിമവല്‍ മഹേശ്വര ഭദ്രാനന്ദയുടെ കൈയിലുള്ളത് ആത്മീയ ഉര്‍ജ്ജവും ഋഷിമാരുടെ ഓജസുമാണ് അതിലും വലുതല്ല മറ്റെന്തും. സന്യാസികള്‍ ഇല്ലെങ്കില്‍ നിങ്ങള്‍ ഇല്ല. ഭാരത ചരിത്രത്തില്‍ ഒരു സന്യാസിപോലും സംഘടനയുടെ പിന്‍ബലത്തില്‍ വളര്‍ന്നിട്ടില്ല എന്നാല്‍ എല്ലാം മറിച്ചാണ് സംഭവിച്ചിട്ടുള്ളത്. സംഘടനകളില്‍ അധികാരത്തിനും മറ്റും വേണ്ടി ഓച്ചാനിച്ച് നില്‍ക്കാന്‍ എനിക്ക് പ്രയാസമാണ്. ഇന്ന ജാതിയില്‍ ജനിച്ചാലെ ഹിന്ദുക്കള്‍ സ്വാമിയായി അംഗീക്കരിക്കുകയുള്ളൂയെന്ന് അറിയാന്‍ ഞാന്‍ ഏറെ വൈകിപ്പോയി. വിദേശ ഫണ്ട്‌ ഉണ്ടെങ്കില്‍ ജാതിയും ജ്ഞാനവും പ്രശ്നമല്ല.

എന്റെ ഗുരുക്കന്മാര്‍ എന്നെ പഠിപ്പിച്ചത് ലോകാ സമസ്താ സുഖിനോ ഭവന്തു എന്നാണ് അല്ലാതെ "വര്‍ഗ്ഗീയ" സമസ്താ സുഖിനോ ഭവന്തു എന്നല്ല. തൊരു ജീവനും ഒരു ആവശ്യം വന്നാല്‍ ഞാന്‍ എന്നാല്‍ ആവുന്ന സഹായം നല്‍കും. ഞാന്‍ അവര്‍ണ്ണരുടെ സ്വാമിയാണ് മറിച്ചല്ല. എന്റെ കൈയില്‍ ദുര്‍ജ്ജനത്തെ സുഖിപ്പിക്കാനുള്ള പണമില്ല മറിച്ച് സജ്ജനത്തെ സഹായിക്കാനുള്ള ചില അമൂല്യമായ നിധികള്‍ ഉണ്ട്. പണവും പേരും പെരുമയുമുള്ള ആത്മീയ കുത്തകകള്‍ക്ക് ല്ലാത്ത പലതും എന്റെ കൈയിലുണ്ട്. തിരിച്ചറിവും യോഗ്യതയും ഉള്ള എല്ലാ സദ്‌ഗുരുക്കളെയും ജ്ഞാനികളേയും എന്നും ഞാന്‍ അംഗീക്കരിക്കുക തന്നെ ചെയ്യും അല്ലാത്തവരെ വണങ്ങാന്‍ എനിക്ക് അറിയില്ല. അതില്‍ കുറഞ്ഞുള്ള അംഗീകാരങ്ങള്‍ മാത്രം മതി തല്‍ക്കാലം എനിക്ക്.

ന വേത്തി യോ യസ്യ ഗുണപ്രകര്‍ഷം
സ തം സദാ നിന്ദതി നാ/ത്ര ചിത്രം 
യഥാ കിരാതീ കരികുംഭലബ്‌ധാം
മുക്താം പരിത്യജ്യ ബിഭര്‍ത്തി ഗുഞ്ജാം 

യാതൊരുവന്‍ ഒരു വസ്തുവിന്റെ ഉല്‍കൃഷ്ടമായ ഗുണത്തെ അറിയുന്നില്ലയോ, അവന്‍ അതിനെ എല്ലായിപ്പോഴും നിന്ദിക്കുന്നതില്‍ അത്ഭുതമില്ല. എങ്ങനെയെന്നാല്‍  കാട്ടാളത്തി ആനയുടെ മസ്തകത്തില്‍ നിന്നു കിട്ടിയ മുത്തിനെ വലിച്ചെറിഞ്ഞിട്ട്‌ കുന്നികുരുമാല ധരിക്കുന്നു.  

നല്ല നല്ല നേതാക്കള്‍ ഉണ്ടായിട്ടും എന്ത് കൊണ്ട് ഇന്ന് വരെ കേരളത്തില്‍ മാത്രം താമര വിരിഞ്ഞില്ല ? ഒരുപാട് ഹിന്ദു കുടുംബങ്ങള്‍ തൊഴിലില്ലാതെ ദാരിദ്ര്യം കൊണ്ട് പിടയുന്നു എന്ന് അറിഞ്ഞപ്പോള്‍ അവര്‍ക്ക് പ്രതിമാസം പതിനായിരം രൂപക്ക് മുകളില്‍ ശമ്പളം ലഭിക്കുന്ന ജോലി എല്ലാ ജില്ലയിലും പതിനായിരം പേര്‍ക്ക് നേടി കൊടുക്കാമെന്ന് അറിയിച്ചപ്പോള്‍ അതിനെ അവഗണിച്ചതിന്റെ കാരണം എന്താണ് ? കേരളത്തിലെ ഹിന്ദുക്കള്‍ മാത്രം അവഗണിക്കപ്പെടുന്നു എന്ത് കൊണ്ട് ? ഉത്തരമുണ്ടോ ഹിന്ദു നേതാക്കളെ ? ഇല്ലെങ്കില്‍ ഞാന്‍ പറഞ്ഞു തരാം ശ്രവിക്കുമോ ആവോ ?

ലബ്ധവിദ്യോ ഗുരും ദ്വേഷ്ടി ലബ്ധഭാര്യസ്തു മാതരം 
ലബ്ധപുത്രാ പിതം നാരീ  ബ്ധാരോഗ്യഞ്ചികിത്സകം

ദുഷ്ടന്മാര്‍ വിദ്യാഭ്യാസം കഴിഞ്ഞാല്‍ ഗുരുവിനെ വെറുക്കും, ഭാര്യയെ കിട്ടിയാല്‍ അമ്മയെ വെറുക്കും, പുത്രനുണ്ടായാല്‍ സ്ത്രീ ഭര്‍ത്താവിനെ വെറുക്കും, രോഗം മാറിയാല്‍ രോഗി വൈദ്യനേയും വെറുക്കും.

മത പരിവര്‍ത്തനം സംഭവിക്കുന്നത്‌ എന്ത് കൊണ്ട് ? ചരിത്രം പഠിച്ചാല്‍ അറിയാന്‍ സാധിക്കും. പണ്ടും ഉണ്ടായിരുന്നു നമ്മുടെ നാട്ടില്‍ ഒരുപാടു കല്‍ക്കരി കട്ടക്കളായ ഈച്ചകള്‍, അവര്‍ സ്വന്തം വര്‍ഗ്ഗത്തെ ക്രൂരമായി പീഡിപ്പിച്ചതു കൊണ്ടാണ് ഗതികെട്ട് പലരും അന്നും മതം മാറിയത്. ആരാണ് ഇതിന് ഉത്തരവാദി? ഗതികേട്ടാല്‍ സ്വന്തം മക്കളാണെങ്കിലും അവര്‍ വീട് വിട്ടു ഇറങ്ങി പോകും. ഭാരത ദര്‍ശനങ്ങളെ കുറിച്ചു പറയുന്ന എത്ര ഹിന്ദുക്കള്‍ അതു ഉള്‍ക്കൊണ്ടിട്ടുണ്ട് ? സ്വന്തം ശരീര അവയവങ്ങള്‍ ഒരിക്കലും പരസ്പരം കലഹിക്കാന്‍ പാടില്ല. അങ്ങനെ ആവര്‍ത്തിച്ചാല്‍ അതു സ്വന്തം ശരീരത്തെ തന്നെ തകര്‍ക്കും. 

നൂന പക്ഷമായ മുസ്ലീംലീഗും കൃസ്ത്യന്‍ സഭകളും അവരവരുടെ സമുദായത്തിനു വേണ്ടി പലതും നേടികൊടുത്തു. ഇപ്പോഴും നേടുന്നു. ഭൂരിക്ഷമായ ഹിന്ദുക്കള്‍ എന്ത് നേടി ? മറ്റു മതങ്ങള്‍ക്ക് എല്ലാം ഐക്യമെന്ന പശ ഉണ്ട്. എന്നാല്‍ 158 ജാതികളുള്ള ഹിന്ദുക്കള്‍ക്ക്  ഐക്യതയില്ല. എന്തിന്‌ ഇത്രമാത്രം ജാതികള്‍ ? എല്ലാ തകര്‍ച്ചയുടെയും കാരണം ഇതുതന്നെ. ഹിന്ദുക്കള്‍ കാക്കകളുടെ ഐക്യത കണ്ടു പഠിക്കുക. ഞാന്‍ എന്ന ഭാവം ഉപേക്ഷിച്ചു സ്വയം വിജയിക്കാന്‍ ശ്രമിക്കുക. സത്യത്തില്‍ നിങ്ങള്‍ കല്‍ക്കരിക്കട്ടക്ക് സമമായിമാറിയതില്‍ വളരെ പ്രയാസമുണ്ട്. കല്‍ക്കരി ചൂടായിരുന്നാല്‍ തൊട്ടാല്‍ കൈപൊള്ളും തണുത്തിരുന്നാല്‍ തൊട്ടാല്‍ കൈയില്‍ കരിയാകും. ഇതു പോലെയാണ് നിങ്ങളുടെയും സ്തിഥിഹിന്ദുക്കളെ യോജിപ്പിക്കാന്‍ ഫെവികോളിനോ ഫെവി ബോണ്ടിനോ പോലും സാധിക്കില്ല.

Sunday, February 12, 2012

ഒടുവില്‍ അവനെ പോലീസ് പിടിച്ചു


എന്റെ അറിവോ സമ്മതമോ കൂടാതെ മുല്ലപെരിയാര്‍ വിഷയത്തില്‍ തമിഴരുടെ ലോറികള്‍ എറിഞ്ഞുടക്കുകയും കൊട്ടാരക്കര കോടതി വിളപ്പില്‍ അനാവശ്യമായി പ്രശ്നം ഉണ്ടാക്കുകയും ആ തര്‍ക്കത്തില്‍ ഇടപ്പെട്ട നിരപരാധിയായ അഡ്വ ശ്രീകുമാറിനെ എന്റെ ആളെന്ന് സ്വയം അവകാശപ്പെട്ട്  അദ്ദേഹത്തിന്റെ വീട്ടില്‍ കയറി മര്‍ദിച്ച് ശ്രീകുമാറിനെ വകവരുത്താന്‍ ശ്രമിക്കുകയും ഉന്നതരുടെ പേരില്‍ പല വിധത്തില്‍ ജനത്തെ വഞ്ചിക്കുകയും ചെയ്യത അഡ്വ സംഗീത് ലൂയിസിനെ ഇന്ന് രാവിലെ എഴുകോണ്‍ എസ് ഐയും സംഘവും പിടികൂടി. സി ഐ കെ സദനുമായി ഞാന്‍ ഫോണില്‍ സംസാരിച്ചു നിരപരാധിയായ എന്നെ പീഡിപ്പിച്ചപോലെ അവനെയും ഉപദ്രവിച്ചോ എന്ന് ഞാന്‍ സി ഐയോട് തിരക്കി മറുപടിയായി അദ്ദേഹം പറഞ്ഞു അതുപോലെ ഒന്നും സംഭവിച്ചിട്ടില്ലെന്ന് സി ഐ പറഞ്ഞു. സത്യാവസ്ഥകള്‍ എത്ര മാധ്യമങ്ങള്‍ ഇനി പ്രസിദ്ധികരിക്കുമെന്ന് നമ്മള്‍ക്ക് നോക്കാം.

സി ഐയോട് ഞാന്‍ ചോദിച്ചു നടു റോഡില്‍ വെച്ച് ഒറ്റയ്ക്ക് എന്നോട് തല്ലു കൂടാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ ? ഒരാളെ കൂട്ടത്തോടെ ആക്രമിക്കുന്നത് ബീരുത്തമാണ് അടിച്ചു ജയിക്കുനെങ്കില്‍ ഒറ്റയ്ക്ക് അടിക്കണം. നിങ്ങള്‍ക്ക് നാല് തല്ല്‌ തരാന്‍ എന്റെ കുറച്ച് പിള്ളര്‍ നടക്കുകയാണ് അവരെ പിന്തിരിപ്പിക്കാനാണ് സത്യത്തില്‍ ഞാന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഒരു വ്യക്തിക്ക് ഒരു പണി കൊടുക്കുന്നത് ഇന്നത്തെ കാലത്ത് ഒരു ആന കാര്യമൊന്നും അല്ലല്ലോ പക്ഷേ ഞാന്‍ അത് ചെയ്യില്ല കാരണം ജനത്തിന്റെ രക്ഷകരുടെ സ്ഥാനത്ത് നിക്കുന്നവരാണ് പോലീസ് മാത്രവുമല്ല ഞാന്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്നതും പോലീസിനെയാണ് കൂടാതെ പോലീസിന്റെ ശമ്പളം തിന്നുവളര്‍ന്ന എന്റെ ശരീരം പോലീസിനെ സേവിക്കാനല്ലാതെ ഒരിക്കലും ദ്രോഹിക്കില്ല. ഏതു പോലീസിനും ഒരു അബത്തം സംഭവിക്കും അതുപോലൊരു അബത്തം അന്ന് നിങ്ങള്‍ക്കും സംഭവിച്ചു അത്രേ ഞാന്‍ കരുതുന്നുള്ളൂ. എന്നെ മാത്രകയാക്കുന്ന ഒരുപാട് ചോരയോട്ടമുള്ള കുട്ടികള്‍ കേരളത്തിലുണ്ട് ഞാന്‍ ഒന്ന് തുടങ്ങി കാണിച്ചാല്‍ പിന്നെ പലരും അതുപോലെ ആവര്‍ത്തിക്കും അതിന് ഞാന്‍ ഇടവരുത്തുന്നില്ല. നിങ്ങള്‍ക്ക് എന്നെ കൊല്ലാന്‍ ചിലപ്പോള്‍ സാധിച്ചേക്കും പക്ഷേ ഭദ്രാനന്ദയെ തോല്‍പ്പിക്കാന്‍ സാധിക്കില്ല.

എന്തായാലും എല്ലാം നല്ലതിനായിരുന്നു സത്യത്തില്‍ നിങ്ങള്‍ കാരണം എനിക്ക് ഒരു പാട് ഗുണങ്ങളാണ് സംഭവിച്ചത് അതിന് ഞാന്‍ നിങ്ങളോട് നന്ദി പറയുന്നു. അന്ന് നിങ്ങള്‍ എന്നോട് അതുപോലെ പെരുമാറിയത് കൊണ്ട് ഞാന്‍ ഒരു സ്ഥലത്ത് എത്തപ്പെട്ടു അതെ തുടര്‍ന്ന് എന്റെ മുടങ്ങികിടന്ന തപ്പസ്സ് വീണ്ടും ജ്വലിച്ചു ആത്മീയതയുടെ അവസാന വെട്ടവും എന്നില്‍ പ്രതിഭലിച്ചു. അതിലൂടെ ലോക ജനതക്ക് നിത്യ ആശ്വാസവും ആനന്ദവും രോഗ മുക്തിയും നല്കാനുള്ള മരുന്നും ഞാന്‍ ആര്‍ജിച്ചു. ഇനി 12 ദിവസ്സത്തെ കര്‍മ്മങ്ങള്‍ കൂടി ബാക്കിയുണ്ട് അതുകൂടി കഴിഞ്ഞാല്‍ സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും ദീപം ഇരുട്ടു പൂണ്ട ലോകതെക്ക് ഞാന്‍ തെളിയിക്കും. അത് പോലെ ഒരു സന്യാസി എന്ന നിലക്ക് എന്തും ഞാന്‍ സഹിക്കും പക്ഷേ എന്നെ സ്നേഹിക്കുന്ന വ്യക്തികള്‍ക്ക് ഞാന്‍ കാരണം ഒരു വേദന കൊടുക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല. പോലീസ് രണ്ടു പ്രാവശ്യം എന്നെ ഒരു ക്രിമിനലായി ചിത്രികരിച്ചു ഒരിക്കല്‍ ആലുവ വിഷയം മറ്റൊന്ന് ഈയിടെ ഉണ്ടയായ മുല്ലപെരിയാര്‍ വിഷയം രണ്ടിലും ഞാന്‍ നിരപരാധിയാണെന്ന് പോലീസിന് അറിയാം എന്നാലും നിങ്ങള്‍ അത് തിരുത്തിയില്ല, മുള്ളന്‍ പന്നിക്ക് മുള്ള് ഒരു സംരക്ഷണമാണ് അതുപോലെയാണ് എനിക്ക് ചീത്ത പേരും.

നിങ്ങള്‍ക്ക് നാല് തല്ല്‌ തരാന്‍ തുനിഞ്ഞ എന്റെ പിള്ളാരോട് ഞാന്‍ പറഞ്ഞത് ഇങ്ങനെയാണ് നമ്മള്‍ അയ്യാളുടെ കൈയോ കാലോ വെട്ടുകയോ തല്ലി ഓടിക്കുകയോ ചെയ്യിതിട്ടുണ്ടാകുന്ന മാറ്റത്തെക്കാള്‍ ഏറെ മാറ്റമാണ് ഇപ്പോള്‍ അദ്ദേഹത്തിന് ഉണ്ടായിരിക്കുന്നത് അതാണ്‌ വലുത് ഒരു വല്യ തെറ്റില്‍ നിന്നും അദ്ദേഹം ശരിയിലേക്ക് സഞ്ചരിക്കുന്നു അതാണ്‌ ലോകത്തിന് വേണ്ടത്. എല്ലാ പോലീസുകാരും ഒരിക്കലും മോശക്കാരല്ല പോലീസില്‍ മാത്രമല്ല എല്ലാത്തിലും ഗുണ്ടകളുണ്ട് ഒരു വ്യക്തിയുടെ ജീവന്‍ രക്ഷിക്കുന്ന വൈദ്യ മേഖലയില്‍ പോലും നികൃഷ്ട്ട ജീവികള്‍ ധാരാളം ഉണ്ടല്ലോ ഇതെല്ലാം നമ്മുടെ സമൂഹത്തില്‍ നിന്നും വന്നവരാണ് കക്കിയിട്ടലും കദറിട്ടാലും കവിയിട്ടലും എല്ലാം സമൂഹത്തിലെ ഓരോ വ്യക്തികള്‍ തന്നെ അല്ലെ ? അതു കൊണ്ടുതന്നെ നമ്മള്‍ ഒന്നിനെയും ഒറ്റപ്പെടുത്തണ്ട. ഒരു മണികൂര്‍ പോലീസ് ഇല്ലെങ്കിലുള്ള നമ്മുടെ നാടിന്റെ അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കു. ഒരു ഭീരുവിന് ഒരിക്കലും ക്ഷമിക്കാന്‍ സാധിക്കില്ല. ഇവിടെ നിങ്ങള്‍ ശമിക്കണം ക്ഷമയെന്ന സാഗരത്തില്‍ നീരടുംബോഴെ ആത്മീയതയുടെ നക്ഷത്രങ്ങളെ നമ്മള്‍ക്ക് ദര്‍ശിക്കാന്‍ സാധിക്കു.

Thursday, February 9, 2012

അലോപ്പതിയുടെ ചൂഷണം


ജനവിരുദ്ധമായ അലോപ്പതി ചൂഷണത്തില്‍ നിന്നും മോചിതരാകുക. നമ്മുടെ സഹോദരിമാരുടെ ആരോഗ്യം കവര്‍ന്നെടുക്കുന്ന കാലിക സാഹചര്യത്തെ എങ്ങനെ മറികടക്കാം ? വളര്‍ന്നു വരുന്ന നമ്മുടെ കുരുന്നുകളെ അതി ക്രൂരമായ രാസ വിഷങ്ങള്‍ നല്‍കി നിത്യ രോഗികളാക്കുന്ന  അലോപ്പതിയെന്ന രാക്ഷസനെ എങ്ങനെ അതിജീവിക്കാം ? 
അലോപ്പതി മരുന്നുകള്‍ കഴിവതും ഉപയോഗിക്കാതെ ഇരിക്കുക. സമൂഹത്തെ പച്ചക്ക് കൊല്ലുന്ന പദ്ധതിയാണ് അലോപ്പതി, അതില്‍ തെല്ലും സംശയമില്ല. ഒരു പനി വന്നാല്‍ നമ്മള്‍ സേവിക്കുന്ന പാരസിറ്റാമോളിന്റെ വിഷാംശം നമ്മുടെ ശരീരത്തില്‍ നിന്നും പോകാന്‍ 12 വര്‍ഷത്തോളം എടുക്കും കൂടാതെ കരളിനും വൃക്കകള്‍ക്കും ഹൃദയത്തിനും തലച്ചോറിനും ഉണ്ടാകുന്ന ദോഷങ്ങള്‍ വേറെയും. മറ്റുള്ള രോഗങ്ങള്‍ ശമിപ്പിക്കാന്‍ സേവിക്കുന്ന മരുന്നുകളുടെ ദോഷ ഫലങ്ങള്‍ പറയേണ്ടതില്ലല്ലോ. 
അലോപ്പതി ഒരിക്കലും ഒരു രോഗവും പൂര്‍ണ്ണമായി മാറ്റുന്നില്ല ഒരു ചെറിയ ഉദാഹരണം കാല്‍ മുട്ടിന് ഒരു ചെറിയ വേദന വന്നാല്‍  അലോപ്പതി മരുന്ന് കഴിക്കുമ്പോള്‍ നമ്മുടെ കാലിന്റെ വേദന അപ്പോള്‍ മാറിയതായി തോന്നും, എന്നാല്‍ വേദന മാറുന്നില്ല. അലോപ്പതി ചെയ്യുന്നത് നമ്മുടെ കാലില്‍ നിന്നും തലച്ചോറിലേക്കുള്ള സംവേദന നാഡികളെ മരവിപ്പിക്കുക മാത്രമാണ്, അപ്പോള്‍ വേദന നമ്മള്‍ക്ക് അനുഭവപ്പെടില്ല. അല്ലാതെ ആ രോഗത്തെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍  അലോപ്പതിക്ക് സാധിക്കില്ല എന്നതാണു യാഥാര്‍ത്ഥ്യം.
അലോപ്പതിയുടെ കച്ചവട തന്ത്രങ്ങള്‍ 
നക്ഷത്രം നോക്കി ജനിപ്പിക്കല്‍, അതിനു പ്രതേക ചാര്‍ജ്, എന്തൊരു ചൂഷണമാണ് അവര്‍ ചെയ്യുന്നത്. ജനിക്കാന്‍ പോകുന്ന കുട്ടിക്ക് ചിലപ്പോള്‍ അതിന്റെ അമ്മയുടെ ഉദരത്തില്‍ ഏതാനും  ദിവസങ്ങളുടെ വളര്‍ച്ചകൂടി വേണ്ടി വന്നേക്കാം. പണത്തിനു വേണ്ടി ജനങ്ങളുടെ അജ്ഞത മുതലെടുത്ത്‌ കൊണ്ട് ഇഷ്ട്ട നക്ഷത്രത്തില്‍ ജനിപ്പിക്കല്‍ പ്രകൃതിയെ പോലും വെല്ലുവിളിക്കലാണ്. സിസേറിയന്‍ ചെയ്യുന്നത് വഴി അമ്മയുടെ ഗര്‍ഭാശയവും ഉദര പേശികളും അനാരോഗ്യവത്താകുന്നു. അതുകൊണ്ടുതന്നെ അടുത്ത പ്രസവത്തിലും സിസേറിയന്‍ വേണ്ടി വരുന്നു. ചുരുക്കത്തില്‍ അനാവശ്യമായി എത്രയെത്ര ശസ്ത്രക്രിയകള്‍ക്ക് അവര്‍ വിധേയയാകുന്നു ! സൃഷ്ടിയുടെ പവിത്രമായ ആ കര്‍മ്മ ശാലയില്‍ അനാവശ്യമായ ആയുധ പ്രയോഗം പ്രക്രതി ശക്തിയുടെ മേലുള്ള ഹീനമായ കടന്നു കയറ്റമാണ്.
യഥാര്‍ത്ഥത്തില്‍ ജനനം എന്നതിലൂടെ എന്താണ് പ്രതീഷിക്കപ്പെടുന്നത് ? അമ്മയുടെ പ്രകൃതിദത്തമായ പ്രസവശേഷി നിലനില്‍ക്കണം ; അമ്മക്ക് ഭാവിയില്‍ ആരോഗ്യത്തോടെ ജീവിക്കാന്‍ കഴിയണം. ആരോഗ്യമുള്ള ശിശു, ബുദ്ധി വൈഭവമുള്ള ശിശു, ധാരണാ ശക്തിയുള്ളതും കാണാന്‍ ഭംഗിയുള്ളതുമായ ശിശു അതല്ലേ ഏവരുടെയും സ്വപ്നം ?
ഗര്‍ഭിണികള്‍ സിസേറിയന്‍ കൂടാതെ സുഖമായി പ്രസവിക്കാന്‍ എന്ത് വഴി ?
കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും ബുദ്ധി വികസനത്തിനും ഓര്‍മ്മ ശക്തിക്കും  ശരീര പുഷ്ട്ടിലഭ്യതക്കും എന്താണ് മാര്‍ഗ്ഗം ?
ആര്‍ഷ ഭാരതത്തിന്റെ അമൂല്യമായ വിജ്ഞാന ഭണ്ഡാഗാരം നമ്മുക്ക് പരിശോധിക്കാം അതിന്റെ ഫലം ഇങ്ങനെ !
ഗര്‍ഭിണികള്‍ക്ക് ആയാസരഹിതമായി ചെയ്യാവുന്ന യോഗാസനങ്ങളും അഭ്യംഗ രീതികളും. കുഞ്ഞുങ്ങള്‍ക്ക്‌ ശൈശവ – ബാല്യ കാലങ്ങളില്‍ നല്‍കാവുന്ന അതിവിശിഷ്ട്ടമായ ഔഷധങ്ങള്‍ സര്‍വ്വ സാധാരണമായ ഔഷധ മൂലികകളില്‍ നിന്നും രൂപപ്പെടുത്തിയത്. ഇതു പ്രചരിപ്പിക്കുക എന്നത് എന്റെ ജീവിത നിയോഗങ്ങളില്‍ ഒന്നായി ഞാന്‍ കരുതുന്നു.