Friday, February 24, 2012

നമ്മുടെ സ്വന്തം കിറുക്കന്‍ പോലീസ്


സാക്ഷരതയിലും സംസ്കാരത്തിലും മുന്‍പില്‍ നിക്കുന്ന കേരളത്തിലെ ജനങ്ങളുടെ രക്ഷക സ്ഥാനത്തുള്ള പോലീസ് ഇത്ര അതംപതിച്ചു പോയതില്‍ അതിയായ ദുഖമുണ്ട്. മൂന്നാം കിട തെരുവ് ഗുണ്ടകള്‍ എത്രയോ ഭേതം. കിറുക്കന്മാര്‍ എന്നാണ് ഇത്തരം പോലീസുകാര്‍ക്ക് ജനം നല്‍കിയിരിക്കുന്ന ഓമന പേര്. ഗതികേടുകൊണ്ടാണ് ജനങ്ങള്‍ പോലീസിനെ ആശ്രയിക്കുന്നത് എന്നാല്‍ അവിടുന്ന് ജനങ്ങള്‍ക്ക്‌ ലഭിക്കുന്ന പീഡനങ്ങള്‍ പലതും പുറത്തു പറയാന്‍ തന്നെ അറപ്പുള്ളതാണ്. ഒരു കേസ് ഒത്തു തീര്‍പ്പാക്കിക്കൊടുത്താല്‍ രണ്ടു ഭാഗത്തു നിന്നും കിട്ടുന്ന മധ്യസ്ഥ തുക ഏറ്റവും കുറഞ്ഞത്‌ 10000 അങ്ങനെ ഒരു ദിവസം എത്രയെത്ര കേസുകള്‍ . ലിറ്ററിനു ആസ്പദമാക്കി സ്പിരിറ്റ് വണ്ടികള്‍ വഴി കിട്ടുന്ന കണ്ണടക്കള്‍ തുക 15000 + ലഭിക്കും. ഒരു പ്രതിയെ കിട്ടിയാല്‍ ഇടിക്കാതിരിക്കാന്‍ വേറെ തുക. കേസില്‍ നിന്നും ഒഴുവാക്കി കൊടുക്കാന്‍ സ്പെഷ്യല്‍ തുക. പെണ്ണു കേസാണെങ്കില്‍ പിന്നെ ചാകരയാണ്. റാങ്ക് കൂടുതലുള്ള സാറും മാര്‍ക്ക് തുകയും കൂടും. ഐ പി സ് തലത്തില്‍ ഇത്തരം ജീവികള്‍ കുറവാണ്. ഈ അവസ്ഥയുടെ പഴി പോലീസ് ഭരണ വകുപ്പിന് നല്കാന്‍ ആര്‍ക്കും സാധിക്കില്ല കാരണം ഇത്തരം ജീവികളെല്ലാം സമൂഹത്തിന്റെ ഭാഗമാണ്. എല്ലാ മേഖലയിലും നല്ലതും ചീത്തയുമായ ആളുകളുണ്ട് അവര്‍ ഏതു മേഖലയില്‍ പ്രവര്‍ത്തിക്കുന്നുവോ അവിടം ദുഷിക്കും. മാറി മാറി വരുന്ന രാഷ്ട്രീയ കോമരങ്ങളെ സുഖിപ്പിക്കാന്‍ മനസ്സില്ലാ മനസോടെ പാടുപ്പെടുന്ന ഒരു വിഭാഗം വേറെയും. 

കിറുക്കന്മാര്‍ക്കെതിരെ തിരിഞ്ഞാല്‍ കള്ള കേസില്‍ കുടുക്കുമെന്നു കരുതിയാണു പലരും പ്രതികരിക്കാത്തത്. അത്തരം അവസ്ഥ ഇവര്‍ നല്ലതു പോലെ മുതലെക്കുന്നുമുണ്ട്. സമൂഹം ടാക്സായി അടക്കുന്ന തുകയാണ് ഇവര്‍ക്ക് ലഭിക്കുന്ന ശമ്പളമെന്നു പലപ്പോഴും ഇവര്‍ മറന്നു പോകുന്നു. പുറത്തു സുമുഖരായി ബെല്ട്ടുംകെട്ടി തൊപ്പിയും വെച്ചു നടക്കുന്ന ഇവരുടെ തനി നിറം സ്റ്റേഷനില്‍ എത്തിയാലേ അറിയൂ. മാന്യമായി സംസാരിക്കാന്‍ പോലും ഇവര്‍ക്ക് വലിയ പ്രയാസമാണ് "പൂ, മാ, താ" എന്നിവ ചേര്‍ക്കാതെ സംസാരിക്കുക ഇവര്‍ക്ക് ഒരുതരം കുറച്ചില്‍ പോലെയാണ്. കക്കിയിട്ടാല്‍ പിന്നെ ആരുടെയും മേത്തു വലിഞ്ഞു കയറി എന്തും ചെയ്യാമെന്നുള്ള ലൈസന്‍സായി കരുതുന്ന പോലീസിന്റെ തോന്ന്യവാസം അവസാനിപ്പിക്കണം ഇല്ലെങ്കില്‍ അത് ബാക്കിയുള്ള നല്ലവരായ സഹപ്രവര്‍ത്തക്കര്‍ക്കും ദോഷം ചെയ്യും. പോലീസ് ശരീരത്തിലെ രക്തത്തിന് സമമാണ് പോലീസ് നന്നായാല്‍ എല്ലാ മേഖലയും നന്നാവും എന്നാല്‍ അവര്‍ ദുഷിച്ചാലോ എല്ലാം ദുഷിക്കും. 79 ശതമാനവും എഫ് ഐ ആര്‍ തയ്യാറാക്കുന്നതും പൂര്‍ണ്ണതയോടല്ല, കേസ് ഫയല്‍ ചെയ്തു കോടതിയില്‍ അയച്ചു മിടുക്കന്മാരാവാന്‍ ശ്രമിക്കുന്ന തിടുക്കത്തില്‍ പല നിരപരാധികളുടെ ജീവിതവും ഇവര്‍ തകര്‍ത്തെറിയുന്നു. രക്ഷകരുടെ സ്ഥാനത്തു നില്‍ക്കുന്ന പോലീസിന്റെ ഭാഗത്തു നിന്നും പീഡനങ്ങള്‍ ഉണ്ടായാല്‍ ജനങ്ങള്‍ക്കു നോ ക്രൈം എന്ന വിഭാഗത്തിന്റെ സഹായം ലഭിക്കുന്നതാണ്.

(എന്റെ വകയും ചില സമ്മാനങ്ങള്‍ കിറുക്കന്മാര്‍ക്കുണ്ട് മുറപോലെ ഈ പാവം തന്നുകൊള്ളാമേ)

ഈ പാപങ്ങള്‍ എല്ലാം എവിടെ കൊണ്ടു വെക്കും ? എന്ത് കൊണ്ട് പോലീസുക്കാരുടെ കുടുംബത്തില്‍ സ്വസ്ഥതയില്ല ?
നിങ്ങളുടെ മക്കളും കുടുംബങ്ങളും പിടയുന്നത് നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നുവോ ? തോളില്‍ എത്ര നക്ഷത്രമുണ്ടെങ്കിലും കര്‍മ്മ ഭലം അനുഭവിക്കാതെ ജാമ്യം കിട്ടില്ല സാറും മാരെ. പിടിച്ചു പറിച്ചു ഉണ്ടാക്കുന്ന പണം ആശുപത്രിയിലും മറ്റും ഒഴുക്കി കളയേണ്ടി വരും. ആറിയാതെ ചെയ്ത പാപത്തിന്റെ പ്രായച്ചിത്തം ഉടന്‍ ചെയ്യുക. ഇനിമേലാല്‍ പാപം ചെയ്യില്ലെന്ന് സ്വയം തീരുമാനിക്കുക.

1 comment:

  1. For most people, travel offers a thrilling way to learn more about the world around them. Traveling provides the chance to meet interesting people and experience
    solotravelapp |

    southshoregreenhomes |

    tabletpresseducation |

    techhelperusa |

    theschoolringstore |

    ReplyDelete