രോഗികളുടെ ദുഃഖങ്ങള്‍ ഒപ്പുന്ന നേഴ്സുമാരുടെ വേദനകള്‍ കാണാന്‍ ആരുമില്ലേ കേരളത്തില്‍ ? മതസ്ഥാപനങ്ങളുടെ പേരില്‍ പണം പിരിച്ചു സേവനത്തിന്റെ മറയില്‍ നെറികെട്ട പ്രവര്‍ത്തങ്ങളും ഗുണ്ടാ കര്‍മ്മങ്ങളും നിറവേറ്റുന്ന ആട്ടും തോലിട്ട ചെന്നയിക്കളെ ചങ്ങലക്കിടാന്‍ കഴിവും നട്ടെലുമുള്ള നേതാക്കള്‍ ഇല്ലെന്നു ഉറപ്പാഴി കഴിഞ്ഞു. ഒരു കുട്ടിയെ നല്ലത് പോലെ വളര്‍ത്താന്‍ അച്ഛന് മാത്രം പോര അമ്മയും കൂടി വേണം അതുപോലെ ഒരു രോഗിക്ക് ഡോക്ടര്‍ മാത്രം പോര നേഴ്സ് കൂടി വേണം. ഡോക്ടര്‍മാര്‍ക്ക് മാത്രം മുന്‍തുക്കം നല്കിയാല് പോര നേഴ്സ്സുമാര്ക്കും മുഖ്യ പരിഗണന നല്‍കണം. അല്ലാത്തപക്ഷം കേരളത്തിലെ ആശുപത്രികളില്‍ നല്ല നേഴ്സുമാര്‍ ഉണ്ടാകില്ല, ഡോക്ടര്‍മാര്‍ തനിച്ചു എന്തൊക്കെ ചെയ്യുമെന്ന് കാണാമല്ലോ.
ഒരിക്കല്‍ അമൃതാനന്ദയുടെ ആശുപത്രി പ്രശ്നത്തില്‍ ഒരു നേതാക്കളും ഇടപെടാതെ വന്നപ്പോള്‍ ഞാന്‍ അവിടെ പോയിരുന്നു നേഴ്സുമാര്‍ക്ക് വേണ്ടി സംസാരിച്ചു അവര്‍ക്ക് എല്ലാ പിന്തുണയും നല്കി. ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ ഇപ്പോള്‍ നടക്കുന്ന പ്രശ്നത്തില്‍ നേഴ്സുമാരുടെ സംഘടനക്കാര്‍ എന്നെ വിളിച്ചിരുന്നു ശാരീരിക സുഖം ഇല്ലാത്തതു കൊണ്ട് എനിക്ക് പോകാന്‍ കഴിഞ്ഞില്ല. എല്ലാ പ്രശ്നങ്ങളുടെയും പരിഹാരം നമ്മുടെ ഉള്ളില്‍ തന്നെ ഉണ്ട് അവ കണ്ടു പിടിക്കാന്‍ കഴിവുള്ള നേതാക്കള്‍ വേണം അല്ലെങ്കില്‍ യഥാര്‍ത്ഥ ആത്മീയമായി ആചാര്യന്മാരോട് സഹായം തേടണം .പണ്ട് മുതല്ക്കേ ഭാരതത്തില്‍ രാജ്യം ഭരിച്ച എല്ലാ രാജാക്കന്മാര്ക്കും സങ്കീര്‍ണമായ അവസ്ഥയുണ്ടാകുമ്പോള്‍ രാജാക്കന്മാര് രാജഗുരുക്കളോട് സഹായം തേടാറുണ്ടായിരുന്നു എന്നാല്‍ ഈ നൂറ്റാണ്ടില്‍ അഹന്തയും അജ്ഞതയും ഞാനെന്ന ഭാവവും ബാതിച്ച മലയാളികള്‍ക്ക് എല്ലാത്തിനോടും പുച്ചമാണ് പ്രതേകിച്ച് ഒരു കഴിവില്ലെങ്കിലും ചുമ്മാ വീമ്പിളക്കി സഹായം ചെയ്യാന്‍ വരുന്നവരെ കൂടി പിന്തിരിപ്പിക്കാനെ മലയാളിക്ക് അറിയൂ കഷ്ട്ടം കഷ്ട്ടം. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ജനിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു എന്നാല്‍ മലയാളിയായിപോയതില് ഞാന്‍ അപമാനിതനാകുന്നു. മലയാളികള്‍ക്ക് വേണ്ടി ഇടപെട്ടാല്‍ ഇടപെടുന്നവന് പെട്ടുപോകും.
The traders miss out on dedicating due time in selecting the CFD broker and that is just because they feel that the broker has nothing to do with the trading success.
ReplyDeleteadamoagency.com |
envisioncentraltexas.com |
aauw-daw.org |
camorhino.com |
apron2apronsisters.com |