Monday, February 20, 2012

മലത്തില്‍ നിന്നും മരണം



ഒരു ലക്ഷം ജനങ്ങള്‍ പ്രതിവര്‍ഷം റെയില്‍വേയുടെ അനാസ്ഥ മൂലം മരണപ്പെടുന്നു. കൂടുതലും കുട്ടികളാണ് മരണപ്പെടുന്നതും. 10 ലക്ഷം പേര്‍ക്ക് കടുത്ത രോഗങ്ങള്‍ ബാധിക്കുന്നു. ഇതേ തുടര്‍ന്ന് ഇന്ത്യയിലെ ജനങ്ങള്‍ മരുന്നിന്നും ആശുപത്രിയിലും മറ്റുമായി പ്രതിവര്‍ഷം 5000 കോടി രൂപക്ക് മുകളില്‍ ചിലവാക്കുന്നു. ജമ്മു കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ സര്‍വീസ് തുടരുന്ന ഇന്ത്യന്‍ റെയില്‍വേയുടെ ട്രെയിനുകളില്‍ 165000 കക്കൂസുകളോളം ഉണ്ട്. ദിവസവും റെയില്‍വേ ട്രാക്കിലേക്ക് വീഴുന്ന 400 ടണ്ണിനു മേലെയുള്ള മലമാണ് ഈ മഹാ ദുരന്തത്തിന്റെ യഥാര്‍ത്ഥ കാരണമെന്നും വിദഗ്ധ സംഘം വിലയിരുത്തി. പോളിയോ വൈറസുകള്‍, ഹെപ്പറ്റൈറ്റിസ് - ബി വൈറസുകള്‍, ഇ - കോളി, എന്റമീബ ഹിസ്‌റ്റോളിക്ക ബാക്ടീരിയകള്‍, ടൈഫോയ്ഡ് ബാക്ടീരിയകള്‍, തുടങ്ങി എത്രയെത്ര രോഗാണുക്കള്‍ ഇതുവഴി പൊതുജനങ്ങളിലേക്ക് പകരാം.

2008ല്‍ ലാലു പ്രസാദ്‌ യാദവ് റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ ഈ പ്രശ്നം പരിഹരിക്കാന്‍ വേണ്ടി നാലു വര്‍ഷത്തേക്ക് 4000 കോടി രൂപ അലോട്ട് ചെയ്തു. ഇതിന്റെ പരിഹാരത്തിനായി ഗ്രീന്‍ ടോയിലെറ്റ്‌ നിര്‍മ്മിക്കുവാന്‍ വേണ്ടി ഇന്ത്യന്‍ റെയില്‍വേക്ക് 4000 കോടി ലഭിച്ചു. അതില്‍ ആകെ 100 കോച്ചുകള്‍ക്ക് മാത്രമേ ഗ്രീന്‍ ടോയിലെറ്റ്‌ ലഭിച്ചിട്ടുള്ളൂ. എന്ത് കൊണ്ട് ബാക്കി പണി തുടര്‍ന്നില്ല ? ബാക്കി തുകയെല്ലാം എവിടെ പോയി ? ഇതു സംബന്ധിച്ചു ഡോക്ടര്‍ ജോര്‍ജ് സമര്‍പ്പിച്ച ഒരു കേസും കേരള ഹൈക്കോടതിയില്‍ നിലവിലുണ്ട്.

കേരളത്തിലെ പാലക്കാടു ജില്ലയിലും സോണിയ ഗാന്ധിയുടെ യു പി യിലെ മണ്ഡലമായ റായ്ബറേലിയിലും പുതുതായി രണ്ടു ട്രെയിന്‍ നിര്‍മ്മാണ കമ്പനികള്‍ കൂടി വരുന്നു. കേരളത്തിലെ ട്രെയിന്‍ നിര്‍മ്മാണ കമ്പനി തുടങ്ങാന്‍ വേണ്ടി ആരാധ്യനായ കേരള മുഖ്യ മന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി 250 എക്കര്‍ അനുവദിച്ചു കൊടുത്തു. നാളെ തറ കല്ലിടുന്ന പാലക്കാടിലെ റെയില്‍വേ കമ്പനിയില്‍ നിന്നും പുറത്തിറക്കുന്ന എല്ലാ ട്രെയിനുകളിലും ജനത്തിന്റെ രക്ഷക്ക് വേണ്ടിയുള്ള ഗ്രീന്‍ ടോയിലെറ്റ്‌ ഉണ്ടാകുമെന്ന് ഇന്ന് ഉച്ചക്ക് നടന്ന ചര്‍ച്ചയില്‍ മുഖ്യ മന്ത്രി എനിക്ക് ഉറപ്പു നല്‍കി. അതെ സമയം മറ്റു ട്രെയിനുകളില്‍ കൂടി ഈ സംവിധാനം ഉടന്‍ നടപ്പിലാക്കുവാന്‍ വേണ്ടിയുള്ള കര്‍മ്മ പദ്ധതിക്ക് സമസ്ത ജനങ്ങളുടെയും രാഷ്ട്രീയ-സാമൂഹ്യ-മാധ്യമ പ്രവര്‍ത്തകരുടെയും സഹായ സഹകരണങ്ങളും പ്രാര്‍ത്ഥനകളും പ്രതിക്ഷിക്കുന്നു. ഈ ലേഖനം വായിക്കുന്നവര്‍ കഴിവതും ഇതു ഷെയര്‍ ചെയ്യണമെന്നു കൂടി അഭ്യര്‍ത്ഥിക്കുന്നു.

1 comment:

  1. Investment can be very tricky business depending on where you are investing. It becomes all the more difficult for a beginner but don’t get disheartened because there is always a first time.
    biketowork2013.com |

    midwestmarketingtesting.com |

    booksharmexcursions.com |

    experiencetheserenity.com |

    jabuconsulting.info |

    ReplyDelete