Wednesday, February 22, 2012

കരുണയില്ലാത്ത കര്‍ദ്ദിനാളിനെയും കൂട്ടരെയും കേരളിയര്‍ ബഹിഷ്ക്കരിക്കണം



രണ്ടു മത്സ്യത്തൊഴിലാളികളെ ഇന്ത്യന്‍ സമുദ്രാര്‍തിര്‍ത്തിക്കുള്ളില്‍ വച്ച് ഇറ്റാലിയന്‍ എണ്ണക്കപ്പലിലെ സൈനികര്‍ വെടിവെച്ചു കൊന്നതിനുമേലുള്ള നടപടികള്‍ മന്ദഗതിയിലാണെന്ന് ആരോപണം നിലനില്‍ക്കെ, ഇറ്റാലിയന്‍ സൈനികര്‍ക്കെതിരെ തിരക്കിട്ട് നടപടിപാടിള്‍ എടുക്കരുതെന്ന സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആലഞ്ചേരി നടത്തിയ പ്രസ്താവന തികച്ചും രാജ്യ ദ്രോഹപരവും ക്രിമിനല്‍ കുറ്റത്തിനുള്ള നിയമ നടപടിക്കള്‍ക്കു  മേലുള്ള കടന്നു കയറ്റവുമാണ്. വാലന്‍ടൈന്‍, സിങ്കു എന്നി മത്സ്യത്തൊഴിലാളികള്‍ ക്രൈസ്തവരായിരുന്നിട്ടുപോലും ഒരു ക്രിസ്തിയ സഭാ മേലദ്ധ്യക്ഷന് അവരോടോ, നിരാലംബരായ അവരുടെ കുടുംബങ്ങളോടോ അല്ല കൂറ്. വത്തിക്കാനില്‍ കര്‍ദ്ദിനാളായി അഭിഷിക്തനായ ഉടനേ, തനിക്കുള്ള വൈദേശിക കൂറും, തന്നെ ഈ വലിയ സ്ഥാനത്തെത്തിക്കാന്‍ കൂട്ടുനിന്ന കേരളിയരായ ക്രൈസ്തവരോടുള്ള നന്ദികേടും ആലഞ്ചേരി തന്റെ പ്രസ്താവനയിലൂടെ പ്രകടമാക്കിയിരിക്കുകയാണ്. ഈ പ്രസ്താവന നടത്തുമ്പോള്‍ ഇന്ത്യാ ഗവണ്‍മെന്റിലെ, ഒരു മന്ത്രിയായ കെ വി തോമസും ഒപ്പമുണ്ടായിരുന്നു എന്നത് ഗൌരവമായി വീക്ഷിക്കേണ്ടതാണ്. ഇന്ത്യയുടെ ജനങ്ങള്‍ക്ക്‌ ക്കൊപ്പമുണ്ടെന്നു പുറം മേനി നടിച്ചു കൊണ്ട്, ഇവരൊക്കെ ഇറ്റലിപോലുള്ള ക്രിസ്തീയ മത പ്രധാനമായ രാജ്യങ്ങളോട് കാണിക്കുന്ന മമത, മതപരമായ വീക്ഷണത്തില്‍ ഇന്ത്യാ രാജ്യത്തെ ഒറ്റുകൊടുക്കുന്നതിനു പോലും തക്ക സന്ദര്‍ഭത്തില്‍ ഇവര്‍ തയ്യാറാകും എന്നതിന്റെ സൂചനയാണ്.

കേരളത്തിലെ കത്തോലിക്കാ മന്ത്രിമാരെ, ഇറ്റലിയില്‍ നിന്നുമുള്ള കൊലപാതകികളെ രക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കര്‍ദ്ദിനാള്‍ ആലഞ്ചേരി റോമില്‍ നിന്നു ഫോണ്‍ വിളിച്ച് അഭ്യര്‍ഥിച്ചത്രെ. ഈ മന്ത്രിമാരുടെ പേര് വെളുപ്പെടുത്തണം. കേരളിയന്റെ - ഒരു ഭാരതിയന്റെ ജീവനേക്കാള്‍ വലുതാണോ ഇവര്‍ക്ക് ആലഞ്ചേരിയും പോപ്പും ഇറ്റാലിയന്‍ ജനങ്ങളും. കേന്ദ്ര മന്ത്രി കെ വി തോമസിനെയും കേരളത്തിലെ കത്തോലിക്കാ മന്ത്രിമാരെയും മന്ത്രി സഭയില്‍ നിന്നു പുറത്താക്കാന്‍ പ്രധാന മന്ത്രിയും കേരള മുഖ്യ മന്ത്രിയും ഉടന്‍ നടപടികള്‍ സ്വീകരിക്കണം. ജാതി മതഭേദമന്യേ കേരളത്തിലെ ജനങ്ങള്‍ ഈ രണ്ടു മത്സ്യത്തൊഴിലാളികളുടെ കൊലപാതകത്തില്‍ അമര്‍ഷം കൊള്ളുകയും അവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം കണ്ണുനീര്‍ വാര്‍ക്കുകയും ചെയ്യുമ്പോള്‍, ഇതൊക്കെ അവജ്ഞയോടെ കണ്ട് മന്ത്രിമാരും കര്‍ദ്ദിനാളുമൊക്കെ ഇറ്റലി എന്ന രാജ്യത്തിന്റെ ചാരനായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് രാജ്യ ദ്രോഹമാല്ലെങ്കില്‍ പിന്നെയെന്താണ് ? ക്രിമിനല്‍ കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ഇവരും ക്രിമിനലുകളാണ്. ഈ രാജ്യ ദ്രോഹികളെ കേരള ജനത ബഹിഷ്ക്കരിക്കണം.

1 comment:

  1. Do you want to market a service or product but lack the knowledge to start? If this sounds like you, Facebook is an easy way to get started. You have the ability to reach millions of people. Keep reading to find out more.
    3ann-house.com |

    isid.biz |

    servewell.us |

    resourcesworkforce.com |

    studentsfirstmi.com |

    ReplyDelete