Monday, November 14, 2011

കരുണയുള്ളവര്‍ കണ്ണ് തുറക്കട്ടെ


ആരും ഇത് അവഗണിക്കരുതെ നാളെ ആര്‍ക്കും എന്തും സംഭവിക്കാം തന്നാല്‍ ആവുന്ന സഹായം ചെയ്യാന്‍ മറക്കരുതേ ധര്‍മ്മം ചെയ്യുന്നവനാണ് ലോകത്തില്‍ ഏറ്റവും വല്യവന്‍. ധര്‍മ്മം ചെയ്യുന്നവനെ യമന്‍ പോലും സ്പര്‍ശിക്കില്ല.

ദോഹ: വാഹനാപകടത്തില്‍ പരിക്കേറ്റ് 10 മാസത്തോളമായി റുമൈലാ ആശുപതിയില്‍ ചികില്‍സയില്‍ കഴിയുന്ന വയനാട് തരുവണ പുളിക്കാട് സ്വദേശി ഇബ്രാഹിമിന്റെ മകന്‍ നൗഫല്‍ (27) തുടര്‍ചികില്‍സക്കായി ഉദാരമതികളുടെ കനിവ് തേടുന്നു. ചലനശേഷി നഷ്ടപ്പെട്ട നൗഫലിന് ഉടന്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നാണ് ഹമദ് ആശുപത്രി അധികൃതര്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍, ഭാരിച്ച സാമ്പത്തികബാധ്യത ഇതിന് തടസ്സമാവുകയാണ്. നൗഫലിന്‍്റെ നിര്‍ധന കുടുംബത്തെ സഹായിക്കാനും നാട്ടിലെത്തിച്ച് ഉടന്‍ വിദഗ്ധ ചികില്‍സ ലഭ്യമാക്കാനും വയനാട് ജില്ലാ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ ചികിത്സാ സഹായസമിതി രൂപവത്കരിച്ചിട്ടുണ്ട്.

അറബി വീട്ടില്‍ ഡ്രൈവറായി ജോലി നോക്കിയിരുന്ന നൗഫലിന്റെ വാഹനം കഴിഞ്ഞ ജനുവരിയില്‍ ഗറാഫയില്‍ വെച്ച് ഡിവൈഡര്‍ മറികടന്ന് എതിരെ വന്ന വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നൗഫലിനെ ബോധം നഷ്ടപ്പെട്ട നിലയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ഹമദില്‍ ആറു മാസത്തോളം ചികിത്സയില്‍ കഴിഞ്ഞ ശേഷം റുമൈലയിലേക്ക് മാറ്റി. ഭാര്യയും കുട്ടികളും മാതാപിതാക്കളും ഉള്‍പ്പെട്ട കുടുംബത്തിന്റെ ഏക അത്താണിയാണ് നൗഫല്‍.

ഇപ്പോള്‍ നിത്യവൃത്തിക്കുപോലും വകയില്ലാതെ കുടുംബം കഷ്ടപ്പെടുകയാണെന്ന് നൗഫലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. നൗഫലിനെ സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ ചികില്‍സാ സഹായ സമിതി ഭാരവാഹികളായ പി.കെ. മുസ്തഫ വയനാട് (55388487), മൊയ്തീന്‍ കുട്ടി വയനാട് (55542596), സമദ് മാണിക്കോത്ത് (55404302), ജലീല്‍ കുറ്റ്യാടി (55605856) എന്നിവരുമായി ബന്ധപ്പെടണം.

1 comment:

  1. കാറപകടത്തില്‍ പെട്ട് മരിച്ചു വീണ വഴിയത്രക്കാരന്റെ ചോരയില്‍ ചവിട്ടി ജനങ്ങള്‍ നില്‍ക്കെ , ആ മരിച്ചവന്റെ പോക്കറ്റില്‍ നിന്നും കിട്ടിയ അഞ്ചു രൂപയില്‍ നിന്നായിരുന്നു എന്റെ യാത്ര ....( കവി. അയ്യപ്പന്‍ )

    ReplyDelete